മാർച്ചിലെ റേഷൻ വിഹിതം വാങ്ങാത്ത കാർഡ് ഉട മകൾക്ക് നാളെ (ഏപ്രിൽ 2) മു തൽ 6 വരെയുള്ള ദിവസങ്ങ ളിൽ റേഷൻ വാങ്ങാം. ഇന്ന് അവധി ദിനമാണ്.
സെർവർ പ്രശ്നം, മസ്‌റ്ററിങ്, കരാറുകാരുടെ പണിമുടക്ക് തുട ങ്ങിയവ കാരണം മാർച്ചിലെ റേഷൻ വിതരണത്തിൽ ഏറെ തടസ്സങ്ങൾ നേരിട്ടിരുന്നു. മസ്‌റ്റ റിങ് നിർത്തുകയും കരാറുകാരു ടെ പണിമുടക്ക് അവസാനിപ്പി ച്ചു ഗോഡൗണുകളിൽ നിന്നു ഭക്ഷ്യധാന്യം റേഷൻകടകളിൽ എത്തിക്കുകയും ചെയ്തെങ്കി ലും സർവർ പ്രശ്നം വീണ്ടും വി ല്ലനായി. ഇതോടെ മാർച്ചിലെ അവസാന ദിനം കഴിഞ്ഞിട്ടും പതിനായിരക്കണക്കിനു കാർഡ് ഉടമകൾക്കു റേഷൻ വാങ്ങാൻ കഴിഞ്ഞില്ല.
ഇതേ തുടർന്നാണു പൊതുവി തരണ വകുപ്പ് മാർച്ചിലെ റേഷൻ വാങ്ങാൻ ഏപ്രിൽ 6 | വരെ തീയതി നീട്ടി നൽകിയത്.
No Comment.