Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1405

നികുതി മാറ്റങ്ങൾ പ്രാബല്യത്തിലായി; ഭൂമിയുടെ ന്യായവില മാറും

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും, കോടതി ചെലവും കൂടി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും വില കൂടിയിട്ടുണ്ട്. രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാര്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ന്നു.

അതേസമയം കേന്ദ്ര നിർദേശ പ്രകാരം വാട്ടർ അതോറിറ്റിയുടെ അടിസ്ഥാന താരിഫിൽ വരുത്തേണ്ട വർധനവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഭൂമിയുടെ ന്യായവില ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് മാറും. ഭൂമി പണയം വച്ച് വായ്പ എടുക്കതിനും ചെലവ് കൂടും. ഭൂ നികുതിയിലും മാറ്റമുണ്ട്. ഫ്ലാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കാത്ത ഭൂമിക്ക് ഫ്ലാറ്റുകളില് താമസിക്കുന്നവര്‍ നികുതി നല്‍കണം. ലീസ് എഗ്രിമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും കൂടി. ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1ശതമാനം ഭൂരേഖകളുടെ പരിശോധനാഫീസായി നല്‍കണം.

കോടതി ചെലവും കൂടും. പ്രധാനമായും ചെക്കുകേസിനും വിവാഹമോചനക്കേസിനെയുമാണ് ബാധിക്കുക. റബ്ബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയായി. ടൂറിസ്റ്റ് ബസുകളുടെ നികുതി കുറഞ്ഞു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില കൂടി. സോളാര്‍ ഉള്‍പ്പെടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് തീരുവ 1.2 പൈസയില്‍ നിന്ന് 15 പൈസയായി ഉയര്‍ന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും പെന്‍ഷന്‍കാരുടെ ഡിആറും രണ്ട് ശതമാനം കൂടി. ദേശീയപാതയില്‍ വാളയാര്‍ പാമ്പാംപള്ളത്തും കുതിരാന് സമീപം പന്നിയങ്കരയിലും ടോള്‍ നിരക്ക് കൂടിയതും പ്രാബല്യത്തിലായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6