Skip to content

chithrodayamflashnews.com

November 29, 2026 2:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1425

മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം’; വേർപിരിയൽ വാർത്ത പങ്കുവച്ച് സുജിത് വാസുദേവ്

നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും തമ്മില്‍ വേർപിരിഞ്ഞു. വിവാഹ മോചന വാർത്ത സുജിത്ത് വാസുദേവ് തന്നെയാണ് പങ്കുവച്ചത്

2020 മുതല്‍ വേർ പിരിഞ്ഞാണ് കഴിഞ്ഞതെന്നും കഴിഞ്ഞ മാസം നിയമപരമായി ബന്ധം വേർപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ച്‌ കാലമായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തില്‍ വാർത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. “ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച്‌ കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതില്‍ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാല്‍ അതില്‍ കണ്‍ഫ്യൂഷൻ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങള്‍ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ. എങ്കില്‍ ഉറപ്പായും നിങ്ങള്‍ സന്തോഷവാനായിരിക്കും. ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹെർട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആർട്ടിഫിഷ്യല്‍ സന്തോഷം ആയിരിക്കും. കുറച്ച്‌ കഴിയുമ്ബോള്‍ എല്ലാം ഹീല്‍ ആകും. കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല. 2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ വിവാഹമോചിതരായി. നടിയെന്ന വളർച്ചയില്‍ സന്തോഷം ഉണ്ട്. പല സമയത്തും അത് ചർച്ച ചെയ്തിട്ടുണ്ട്. മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്”, എന്നാണ് സുജിത്ത് വാസുദേവ് പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു സുജിത്തിന്റെ പ്രതികരണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6