കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം അനിശ്ചിതമായി വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ.
വിമാനത്താവളത്തിലെ പാസ്വേ ഉപരോധിച്ച സ്ത്രീകളെ മാറ്റാനുള്ള ശ്രമത്തിനിടെ ഒരു വ്യവസായ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കു പരിക്കേറ്റു. ഇതേത്തുടർന്ന് രണ്ടുപേരെ വിമാനത്താവള സുരക്ഷാസേന അറസ്റ്റു ചെയ്ത് പോലീസിന് കൈമാറി. കണ്ണൂർ സ്വദേശി സൗദ (40), ഒഞ്ചിയം സ്വദേശി കദീജ (46) എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് വിമാനത്താവളത്തിൽ പ്രശ്നങ്ങളുണ്ടായത്.
ഇൻഡിഗോ എയറിന്റെ എട്ടുമണിക്കുള്ള കോഴിക്കോട് – ബെംഗളൂരു വിമാനത്തിലെ യാത്രക്കാരാണ് ബഹളംവെച്ചത്. വിമാനം ഒരു മണിക്കൂർ വൈകുമെന്നാണ് ഇൻഡിഗോ ആദ്യം അറിയിച്ചത്. എന്നാൽ ഇത് അനിശ്ചിതമായി നീണ്ടു. ഇതേസമയം ഇൻഡിഗോയുടെ തന്നെ 10.30-ന് പുറപ്പെടുന്ന മറ്റൊരുവിമാനത്തിൻ്റെ ചെക്ക് ഇൻ ആരംഭിച്ചു.
No Comment.