Skip to content

chithrodayamflashnews.com

November 29, 2026 2:25 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു.

കോഴിക്കോട്: കൂടരഞ്ഞി മേലെ കൂമ്പാറയില്‍ ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണു. സ്കൂള്‍ കുട്ടികളും, യാത്രക്കാരും ബസ് കാത്ത് നില്‍ക്കാറുള്ളതിന് തൊട്ടടുത്തായാണ് കല്ല് വീണത്.

ആളുകളുടെ ദേഹത്തേക്ക് തട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ വലിയൊരു ദുരന്തം തന്നെയാകുമായിരുന്നു ഈ അപകടം.

കൂമ്പാറ മാതാളി ക്വാറിയില്‍ നിന്നും കല്ല് കൊണ്ടുപോകുന്ന ലോറിയില്‍ നിന്നാണ് കല്ല് അപകടരമായ രീതിയില്‍ പുറത്തേക്ക് തെറിച്ച്‌ വീണത്. ഈ ക്വാറിയില്‍ കൃത്യമായ അളവില്‍ കല്ല് കയറ്റിവിടുന്നതിനായി വെയ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികള്‍ പോവുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മാർച്ച്‌ 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6