Skip to content

chithrodayamflashnews.com

November 29, 2026 2:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു, പിതാവ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥൻ്റെ മരണത്തിലെ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് പിതാവ് ജയപ്രകാശ് ഹർജി സമർപ്പിച്ചത്. അന്വേഷണം വേഗത്തിൽഏറ്റെടുക്കാൻ വേഗത്തിൽ നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും പിതാവ് ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സിബിഐ എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ.

സിദ്ധാർത്ഥൻ മർദ്ദനത്തിന് ഇരയായ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദി വസം സന്ദർശിച്ചിരുന്നു. ഹോസ്റ്റലിലെത്തിയ പിതാവ് ജയപ്രകാശ് സിദ്ധാർത്ഥൻ്റെ മുറിയിലും സന്ദർശിച്ചു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി കോളജ് കാംപസിലെ ഹോസ്റ്റലിൽ എത്തിയത്.

സിദ്ധാർത്ഥൻ്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനായി രേഖകള്‍ കഴിഞ്ഞമാസം അവസാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6