Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക​ ത​യാ​റാ​യി; ആ​കെ വോ​ട്ട​ര്‍മാ​ര്‍ 2,77,49,159

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക ത​യാ​റാ​യി. 2,77,49,159 വോ​ട്ട​ര്‍മാ​രാ​ണ് അ​വ​സാ​ന പ​ട്ടി​ക​യി​ലു​ള്ള​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓഫി​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു. ജ​നു​വ​രി 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍നി​ന്ന് 6,49,833 വോ​ട്ട​ര്‍മാ​രു​ടെ വ​ര്‍ധ​ന​വു​ണ്ട്. അ​തേ​സ​മ​യം പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ല്‍ 2,01,417 പേ​ര്‍ ഒ​ഴി​വാ​യി.

18-19 പ്രാ​യ​ക്കാ​രാ​യ ക​ന്നി​വോ​ട്ട​ര്‍മാ​ര്‍ 5,34,394 പേ​രാ​ണ്. ആ​കെ വോ​ട്ട​ര്‍മാ​രി​ല്‍ 1,43,33,499 പേ​ര്‍ സ്ത്രീ​ക​ളും 1,34,15293 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. സ്ത്രീ ​വോ​ട്ട​ര്‍മാ​രി​ല്‍ 3,36,770 പേ​രു​ടെ​യും പു​രു​ഷ വോ​ട്ട​ര്‍മാ​രി​ല്‍ 3,13,005 പേ​രു​ടെ​യും വ​ര്‍ധ​ന​യു​ണ്ട്. ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വോ​ട്ട​ര്‍മാ​ര്‍ -367. സ്ത്രീ ​പു​രു​ഷ അ​നു​പാ​തം 1,000:1,068.

കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള ജി​ല്ല -മ​ല​പ്പു​റം (33,93,884), കു​റ​വ് -വ​യ​നാ​ട് (6,35,930), കൂ​ടു​ത​ല്‍ സ്ത്രീ ​വോ​ട്ട​ര്‍മാ​രു​ള്ള ജി​ല്ല -മ​ല​പ്പു​റം (16,97,132), കൂ​ടു​ത​ല്‍ ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വോ​ട്ട​ര്‍മാ​രു​ള്ള ജി​ല്ല -തി​രു​വ​ന​ന്ത​പു​രം (94), പ്ര​വാ​സി വോ​ട്ട​ര്‍മാ​ര്‍ -89,839, പ്ര​വാ​സി വോ​ട്ട​ര്‍മാ​ര്‍ കൂ​ടു​ത​ലു​ള്ള ജി​ല്ല -കോ​ഴി​ക്കോ​ട് (35,793). 80 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 6,27,045 വോ​ട്ട​ര്‍മാ​രു​ണ്ട്.

അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹ​രി​ച്ചും മാ​ര്‍ച്ച് 25വ​രെ ല​ഭി​ച്ച വി​വി​ധ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചു​മാ​ണ് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജി​ല്ല​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്​ റി​ട്ടേ​ണി​ങ് ഓഫി​സ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കു​ക​യും ബൂ​ത്ത് ലെ​വ​ല്‍ ഓഫി​സ​ര്‍മാ​ര്‍ സ​മ്മ​തി​ദാ​യ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി മ​രി​ച്ച​വ​രെ​യും സ്ഥി​ര​താ​മ​സം മാ​റി​യ​വ​രെ​യും ഉ​ള്‍പ്പെ​ടെ ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കി​യി​രു​ന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6