
എവിടെയിനിയൊരിത്തിരി
ശാന്തി സമാധാനം
എവിടെയിനൊരിത്തിരി
നേരിന്റെയുറവിടം…
എവിടെയാണെവിടെയാണ്
നീതിബോധത്തിൻ
വാങ്മയപ്പൊരുളുകൾ….
അഗ്നിസ്ഫുടം ചെയ്ത
ജീവിത സത്യങ്ങൾ…
കണ്ണീർക്കയങ്ങളാൽ
നോവുകൾ പാകിയും
അന്ധകാരത്തിന്റെ
പടുകുഴികൾ തീർത്തും,
വെണ്ണീറടങ്ങാത്ത
ചുടലക്കളങ്ങളിൽ
ഗതിയേതുമില്ലാതെ അലയുന്നുവാത്മാക്കൾ,
പോയകാലത്തിൻ
ചെയ്തികളോർത്ത്.
അമ്മയേക്കൊന്നാലും
രണ്ടുണ്ട് പക്ഷം
പക്ഷഭേദങ്ങൾ
പിന്നെയും പലവിധം….
സ്വാർത്ഥമോഹങ്ങൾതൻ കൂത്തരങ്ങിൽ
സ്വന്തബന്ധങ്ങൾ
വെറും ജലരേഖകൾ…
സ്നേഹബന്ധങ്ങൾ
മരീചിക മാത്രം…
കാര്യങ്ങൾ
കാണുവാൻ
ചേർത്തുപിടിക്കും
കാര്യംകഴിഞ്ഞാലോ
ദൂരേയ്ക്കു തള്ളും.
ബുദ്ധിയും യുക്തിയും
ചേർത്തു നടപ്പോർ
തന്ത്രത്തിൽ കാര്യങ്ങൾ
നേടിയെടുക്കും…
മാറണം മാറ്റണം
നാടിന്റെ ദുർസ്ഥിതി.
നേടണം നന്മകൾ
മണ്ണിൻ വിശുദ്ധിയാൽ…
അഗ്നിശുദ്ധിക്കടയാള
മാകണം
കാലം നയിക്കും
വഴിയേ നടക്കാൻ….

No Comment.