Skip to content

chithrodayamflashnews.com

November 28, 2026 6:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഈ വർഷത്തെ സമ്പൂർണ വിഷുഫലം 2024

കുംഭശ്ശനി മേട വ്യാഴം ( 13 – 04- 2024ന് ) 1199 മീനമാസം 31 ന് ശനിയാഴ്ച പകൽ അസ്തമിച് 06 നാഴിക 25 വിനാഴികക്ക് മകീര്യം നക്ഷത്രവും ശുക്ലപക്ഷ ഷഷ്ഠി തിഥിയും, വരാഹ കരണവും ശോഭന നാമനിത്യയോഗവു ഒത്തുചേർന്ന് വന്ന സമയത്ത് (കോട്ടയത്തെ സുര്യോദയമനുസരിച്ച്) മിഥുനക്കൂറിൽ മേട വിഷു സംക്രമം

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): 2024 വർഷം ഈ രാശിയിൽ ജനിച്ചവർക്ക്ഗുണാധിക്യമുള്ള ഒരു കാലമാണിത്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനവർദ്ധനവ് പ്രതീക്ഷിക്കാം. ഒരു പാട് കാലമായി തടസ്സപ്പെട്ട് കിടക്കുന്ന കാര്യങ്ങൾ ഫലവത്താകും. കഴിഞ്ഞ വർഷം അനുഭവിച്ച പ്രയാസങ്ങൾ പലതും വിട്ടു മാറും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനമോ വീടോ വാങ്ങിക്കാനുള്ള ആഗ്രഹം പൂർത്തികരിക്കും
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഈരാശിക്കുകാർക്ക് കണ്ടകശനിയും മെയ് മുതൽ ജന്മവ്യാഴവും നടക്കുന്ന സമയമായതിനാൽ ഔദ്യോഗികരംഗത്ത് ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. അന്യദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം ഒരു വിധം സന്തോഷകരമായി മാറും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലമാറ്റം ഉണ്ടാകാം. ചിലവുകൾ വർധിക്കും.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4 ): ഈ രാശിക്കൂറിൽ ജനിച്ചവർക്ക് ഈ വർഷം ദോഷ ധിക്യത്തിന് മുൻതൂക്കമുള്ളവർ ഷമാണ്. ധന നഷ്ടം മാനഹാനി, അപവാദം കേൾക്കാനിടവരിക,
ആസ്പത്രിവാസം, മുതാലായവയ്ക്ക് സാദ്ധ്യതയുള്ള വർഷമാണ്. വർഷമായി ശ്രമിച്ചിട്ട് നടക്കാത്ത . വരുമാനം മെച്ചപ്പെടും. കഴിഞ്ഞ നാളുകളിൽ അനുഭവിച്ച ദുരിതങ്ങൾ തിരിച്ച് വരുവാൻ സാദ്ധ്യത ഒഴിവാകും. പുതിയ വീടിൻ്റെ സാമ്പത്തിക ബാദ്ധ്യതകൾ, തുടങ്ങിയ പ്രശ്നമാകും മഹാവിഷ്ണുഭജനം ദോഷശക്തി കുറയ്ക്കും . കുട്ടികളില്ലാത്ത ദമ്പതികൾക്ക് ചികിത്സയിലൂടെ സന്താനഭാഗ്യം പ്രതീക്ഷിക്കാം.

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം ): 2024 മെയ് മുതൽപല പല ആഗ്രഹങ്ങളു സാധിക്കുന്ന വർഷമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി ഭാരം വർധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക. അകന്നു കഴിഞ്ഞ ദമ്പതികൾ തമ്മിൽ ഒന്നിക്കും. ഉദ്യോഗസ്ഥർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4): 2024 ൽ ഈ രാശിക്കൂറിൽ ജനിച്ചവർക്ക് ദൈവാധീനമുള്ള കാലമായതിനാൽ ലോട്ടറി ഭാഗ്യ അനുഭവങ്ങളു പോലുള്ളവ പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് ഉദ്ദേശിച്ച സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്. അന്യദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. യുവാക്കാളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

കന്നിക്കൂർ(ഉത്രം3/4,അത്തം,ചിത്തിര1/2): ഈ വർഷം ഈ രാശിയിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രമായ വർഷമാണിത്. ദൈവനുഗ്രഹമുണ്ടാകുന്ന കാലമാണ്. പ്രാർഥനകളും പുണ്യകർമങ്ങളും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ളിൽ പണം മുടക്കാൻ പറ്റിയ കാലമല്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. പണമിടപാടുകളിൽ കബളിപ്പിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർധിക്കാൻ ഇടയുണ്ട്.

തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4): ഈ രാശിയിൽ ജനിച്ചവർക്ക് May 01 മുതൽ വ്യാഴം അഷ്ടമത്തിലേക്ക് പോവുകയണ് ഈശ്വരാധീനകുറവനുഭവപെടുന്ന വർഷമാണ്. അവിവാഹിതരായ യുവതികളുടെ വിവാഹം നടക്കും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കുന്നത് നീണ്ട് പോകും. സ്ഥാനക്കയറ്റത്തിന് തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. സന്താന ഭാഗ്യം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാനും സാധ്യതയുണ്ട്. പുതിയ ബിസിനസുകൾ വിജയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും.

വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട): അവിവാഹിതരായ യുവതി യുവാക്കൾക്കു മാംഗല്യഭാഗ്യം പ്രതീക്ഷിക്കാം വിദേശയാത്രക്ക് അനുകൂലമായ വർഷമാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. മാതൃതുല്യരായവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂല സമയം. മറ്റുള്ളവർക്ക് അപവാദം കേൾക്കാൻ ഇടയുണ്ട്. ശനി ശ്വര പ്രാർത്ഥന തുടരുക

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4): ദൂരസ്ഥലത്തേയ്ക്ക്സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക പുരോഗതിയിൽ സ്ഥിരത കൈവരിക്കും. വിദ്യാർഥികൾ ഉന്നത പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബജീവിതം സന്തോഷകരമാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ചികിത്സയിലൂടെ സന്താനഭാഗ്യം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് അവിടെ വീട് ഫ്ലാറ്റ് വെക്കാൻ അവസരം ലഭിക്കും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പുതിയ വീട് /പുരയിടം / Flatസ്വന്തമാക്കാൻ സാധിക്കും. പ്ലാനിംഗിലൂടെവരുമാനം വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾക്ക് അവസരം – ദൈവാധീനമുളള സമയമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നുണ്ട്. വിദ്യാർഥികൾ പഠനത്തിൽ അലസരാവാൻ ഇടയുണ്ട്. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

കുംഭക്കൂർ: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4): ഈ വർഷം സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം ചെയ്യാൻ. ധന നഷ്ടം വരുവാൻ സാദ്ധ്യതയുണ്ട്ചിലർക്ക് ദൂരദിക്കിലേക്ക് സ്ഥലമാറ്റം ലഭിക്കാൻ ഇടയുണ്ട്. പുണ്യകർമ്മങ്ങളും പ്രാർഥനകളും മുടങ്ങാതെ അനുഷ്ഠിക്കുക. യുവതി യുവാക്കൾക്ക് വിദേശത്ത് ഉദ്യോഗം ലഭിക്കാൻ സാധ്യത കാണുന്നു. പല കാര്യങ്ങളിലും അലസത മൂലം നഷ്ടം വരുവാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

മീനക്കൂർ: (പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി): ഈ രാശിക്കൂറുകാർക്ക് ഏഴര ശനി ദോഷമുള്ള സമയമാണ് കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ വേണ്ടത്ര വിജയം കിട്ടിയെന്ന്ന് വരില്ല. മുടങ്ങി കിടന്ന ഒരു കാര്യം പുനരാരംഭിക്കാൻ ശ്രമിക്കും – നിയമനം കാത്തു നില്ക്കുന്ന ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. പുണ്യകർമ്മങ്ങളോട് ആഭിമുഖ്യം വർധിക്കും . ആരോഗ്യം തൃപ്തികരമാണ്. എതിരാളികളെ വശത്താക്കാൻ കഴിയും…..

Sasidara304

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6