Skip to content

chithrodayamflashnews.com

November 28, 2026 6:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മാധ്യമങ്ങള്‍ക്ക് പ്രധാനം അംബാനിയുടെ വിവാഹം, മോദിക്ക് ജയ് വിളിക്കുന്നു: രാഹുല്‍ ഗാന്ധി

.കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ വിളകള്‍ക്ക് മിനിമം താങ്ങുവിലയും യുവാക്കള്‍ തൊഴിലും സ്ത്രീകള്‍ വിലക്കയറ്റത്തില്‍ നിന്നും മോചനവും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ ഇവിടെ ആരുമില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. അംബാനിയുടെ വിവാഹമാണ് j പ്രധാനം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ കാണിക്കുന്നില്ല. മാധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് ജയ് വിളിക്കുകയാണ്. മാധ്യമങ്ങളുടെ തലപ്പത്ത് പോലും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. തെരുവിലിറങ്ങിയ കര്‍ഷകരെ ഭീകരര്‍ എന്നുവിളിക്കുന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികളാണ് നല്‍കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കും എന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ബാങ്ക് അക്കൗണ്ട് വഴി ഓരോ പൗരനും 15 ലക്ഷം നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയിലൂടെ ജനങ്ങളുടെ പണം കൊണ്ടുപോയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ നികുതി നല്‍കുന്നത്. 20 ഓളം വ്യവസായികളുടെ കടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിത്തള്ളി. 24 വര്‍ഷത്തേക്കുള്ള തൊഴിലുറപ്പ് വേതനം നല്‍കാന്‍ ആ പണം ഉപയോഗിക്കാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6