Skip to content

chithrodayamflashnews.com

November 28, 2026 6:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മലപ്പുറത്ത് പട്ടാപ്പകൽ ഗർഭിണിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണം കവർന്നു

15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം

എടപ്പാൾ: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ ഗർഭിണിയെ കസേരയിൽ കെട്ടിയിട്ട് മോഷണം. വട്ടംകുളം ചിറ്റഴിക്കുന്നവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.

അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയെ കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ച സ്വർണാഭരണങ്ങളും ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കവരുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് സംഭവം.

സംഭവസമയത്ത് അശോകൻ വീട്ടിലുണ്ടായിരുന്നില്ല. വിശാഖ് വീട്ടിലെ മുകളിലെ മുറിയിൽ കിടന്നുറങ്ങുകയും വിശാഖിന്റെ അമ്മ കുളിക്കുകയുമായിരുന്ന സമയത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. 15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഗ്ലൗസും മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. കുളികഴിഞ്ഞെത്തിയ വിശാഖിന്റെ അമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6