തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍ നാരായണദാസിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്.
ചാലക്കുടിയിലെ
ബ്യൂട്ടി പാര്‍ലര്‍ ഉടമയയായ ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലുമായി മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ് ഒളിപ്പിച്ച് വച്ച ശേഷം എക്സൈസ് ഇൻസ്പെക്ടർക്ക് രഹസ്യ വിവരം നൽകി ഷീലയെ കേസിൽ കുടുക്കുകയായിരുന്നു.
അറസ്റ്റിലായ യുവതി 72 ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തു.
വിശദമായ അന്വേഷണത്തിൽ ഷീലയുടെ മരുമകളും സുഹൃത്തായ നാരായണദാസുമാണ് ഗൂഢാലോചനക് പിറകിലെന്ന് വ്യക്തമായി.
നിരപരാധിയായ ഒരു സ്ത്രീയെ 20 വര്‍ഷം ശിക്ഷിക്കാവുന്ന കേസില്‍ മനഃപ്പൂര്‍വ്വം കുടുക്കി 72 ദിവസം ജയിലില്‍ കിടത്തിയ പ്രതിക്ക് ഒരു കാരണവാശാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതിയെ ചോദ്യം ചെയ്ത് കൂടുതല്‍ പ്രതികളെ കണ്ടെത്തേണ്ടതുണ്ടെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ബ്യൂട്ടി പാർലർ ഉടമയായ യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
No Comment.