Skip to content

chithrodayamflashnews.com

November 30, 2026 3:03 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 31 | ചൊവ്വ |

2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

അതിനു മുന്‍പ് ജനുവരി 31 ന് ഇന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും.എന്താണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്? ബജറ്റിന് ഒരു ദിവസം പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം ആരംഭിക്കും. അതായത് ഇന്ന് രാവിലെ 11 മണിക്ക് ബജറ്റ് സമ്മേളനം തുടങ്ങും. സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ശേഷം, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ അന്നേദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വര്‍ഷം ഗാന്ധിജിയെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോള്‍ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേല്‍ക്കപ്പെട്ടതെന്നും ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാന്‍ ഗാന്ധിജി സ്വജീവന്‍ ബലി കൊടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ് ഗാന്ധിജിയെ വര്‍ഗ്ഗീയവാദികള്‍ ഇല്ലാതാക്കിയത്. ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടു എന്ന് കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നുവെന്നും ഇത് സംഘപരിവാര്‍ ഗാന്ധിജിയെ എക്കാലവും ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഏറ്റെടുക്കേണ്ട കടമയെന്നും ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നാളെ മുതല്‍ ഹോട്ടലുകളില്‍നിന്നുള്ള പാഴ്സല്‍ ഭക്ഷണത്തിനു സ്റ്റിക്കറും ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധം.

പാചകക്കാര്‍ക്കും വിളമ്പുന്നവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. പാഴ്സലുകളില്‍ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്ന വിവരവും വ്യക്തമാക്കിയ സ്റ്റിക്കര്‍ പതിച്ചിരിക്കണം.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതല്‍.

നാളെ ബജറ്റ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിരവധി വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, ബിബിസി വിവാദം, ചൈനീസ് കടന്നു കയറ്റം, അദാനി ഓഹരി ഇടപാട് തുടങ്ങിയവ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടികള്‍ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബിആര്‍എസ് ഉള്‍പ്പടെ 27 പാര്‍ട്ടികള്‍ പങ്കെടുത്തു.

പാകിസ്ഥാനിൽ ചാവേറാക്രമണത്തില്‍ 46 പേർ കൊല്ലപ്പെട്ടു


പാകിസ്ഥാന്‍ പേഷവാറില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 46 പേർ കൊല്ലപ്പെട്ടു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. പള്ളിയില്‍ പ്രാര്‍ഥനക്കിടെയാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏറെപ്പേരും പൊലീസ്, സുരക്ഷാ, ബോംബ് സ്ക്വാഡ് വിഭാഗങ്ങളിൽപ്പെടുന്നവരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം. സ്‌ഫോടന സമയത്ത് 150-ഓളം പേരാണു പള്ളിയിലുണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ പള്ളി ഭാഗികമായി തകര്‍ന്നതോടെ നിരവധി പേര്‍ അതിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. വിശ്വാസികളുടെ ഇടയിൽ മുൻനിരയിൽ ഇരുന്നയാളാണു സ്ഫോടനം നടത്തിയതെന്നാണു പ്രാഥമിക വിവരം. മരിച്ച 38 പേരുടെ പേരുകളാണ് പെഷാവർ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. പരിക്കേറ്റവരിലും നിരവധി പൊലീസുകാരുണ്ട്. ആക്രമണ സമയം 300–400 പൊലീസുകാർ വരെ സ്ഥലത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഷേളയാര്‍ ഡാമില്‍ കുളിക്കാന്‍ പോയ സ്ത്രീയും മകനും മുങ്ങി മരിച്ചു.

ശിവയുടെ ഭാര്യ ശെല്‍വി (39) മകന്‍ സതീഷ് കുമാര്‍ (6) എന്നിവരാണ് മരിച്ചത്.ശെല്‍വി തുണി അലക്കികൊണ്ടിരിക്കുമ്ബോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മകന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെല്‍വി ഒഴുക്കില്‍പ്പെട്ടത്. ഇവരെ കാണാതെ പുഴയില്‍ വന്ന് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം അറിയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി വെള്ളത്തില്‍ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിക്ക് ലക്നോവിലെ എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചു.

അഹമ്മദ് മുര്‍താസ അബ്ബാസിയെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ചെന്ന കേസ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്നാണ് എന്‍ഐഎ വാദിച്ചത്. കെമിക്കല്‍ എന്‍ജിനീയറായ
പ്രതിക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിച്ചിരുന്നു.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു


ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. 31ന്‌ വിജ്ഞാപനം വരാനിരിക്കെയാണ് നടപടി. മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിൽ പ്രതിചേർത്താണ്‌ കവരത്തി കോടതി മുഹമ്മദ് ഫൈസൽ എംപി 10 വർഷം തടവിന്‌ ശിക്ഷിക്കപ്പെട്ടത്‌. ജനുവരി 11ന്‌ കവരത്തി സെഷൻസ്‌ കോടതി വിധി വന്നതിനെ തുടർന്ന്‌ 13നുതന്നെ ലോക്‌സഭാ അംഗത്വം നഷ്‌ടപെട്ടു. 18ന്‌ ഉപതെരഞ്ഞെടുപ്പ്‌ തീയതിയും പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങള്‍ കളിച്ച മുരളി 4490 റണ്‍സ് നേടിയിട്ടുണ്ട്. ഐ.പി.എല്ലിലെ സ്ഥിരസാന്നിധ്യമായിരുന്ന മുരളി വിജയ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു.

ജോഡോ യാത്രയുടെ സമാപനത്തിൽ വികാരാധീനനായി രാഹുല്‍ ഗാന്ധി


പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്‍റെ വേദന തിരിച്ചറിഞ്ഞവരാണു താനും പ്രിയങ്കയുമെന്നു രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്. പുല്‍വാമ ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ശ്രീനഗറില്‍ കനത്ത മഞ്ഞു വീഴ്ചക്കിടെയായിരുന്നു സമാപനസമ്മേളനം. കശ്മീരികളുടെ വേദന തനിക്കു മനസിലാവും. ഉറ്റവരുടെ മരണമറിയിക്കുന്ന സന്ദേശവുമായി വരുന്ന ഫോണ്‍ കോളുകള്‍ നല്‍കുന്ന ആഘാതവും വേദനയും അനുഭവിക്കുന്നവരാണ് കശ്മീരികള്‍. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ ഹൃദയം നിറഞ്ഞു സ്‌നേഹിച്ചു. താന്‍ നടന്നതു പോലെ കശ്മീരിലൂടെ നടക്കാന്‍ ബിജെപി നേതാക്കള്‍ക്കു കഴിയില്ല. യാത്രയിലുടനീളം ജനങ്ങള്‍ തനിക്കൊപ്പമുണ്ടായിരുന്നെന്നും രാഹുൽ പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അനേഷിക്കണമെന്ന്‌ സിപിഎം


ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഎം. 80,000 കോടി രൂപയാണ് എല്‍ഐസി അദാനിക്കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ളത്. അദാനിയെടുത്ത വായ്‌പയില്‍ 40 ശതമാനവും എസ്‌ബിഐയില്‍ നിന്നാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓഹരിവിപണയിൽ അദാനി ​ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അദാനിയുടെ കൂപ്പുകുത്തലിലൂടെ ജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. ഈ വിഷയം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും സിപിഎം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.

ദേശീയതാവാദം തട്ടിപ്പിന് മറയാകില്ലെന്ന് ഹിന്‍ഡര്‍ബര്‍ഗ്


അദാനി ഗ്രൂപ്പിനുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്. ദേശീയതാവാദം ഉയര്‍ത്തി തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്നാണ് ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ചിന്റെ മറുപടി. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ മുപ്പതു പേജുകളില്‍ മാത്രമാണു കാതലായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മറുപടിയുള്ളൂ. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ട് അദാനി രാജ്യത്തിന്‍റെ ഭാവിയെ പിന്നോട്ടടിക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിക്കുന്നു.

വെടിക്കെട്ട് പുരയില്‍ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്


തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകൾ ഉണ്ടാക്കുന്ന പുരയിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. മറ്റു തൊഴിലാളികൾ പോയതിനാൽ വൻ ദുരന്തം ഒഴിവായി.
വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.

വെടിക്കെട്ട് അപകടം: രണ്ടുപേർ കസ്റ്റഡിയിൽ


തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടം സംബന്ധിച്ച് ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരാക്ഷൻ എന്നിവർക്കെതിരെയാണ് നടപടി. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് കേസ്.

കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി


തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും. രണ്ട് എൽ.ഡി.എഫ് കൗൺസിലർമാർക്കും രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്കും പരിക്ക്.

എല്ലാ സർവീസുകളും നടത്തണമെന്ന് കെഎസ്ആർടിസി


ബുധനാഴ്ച്‌ മുതൽ എല്ലാ കെഎസ്ആർടിസി സർവീസുകളും നിരത്തിലിറക്കണമെന്ന് ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സർവിസ് നടത്താൻ ജീവനക്കാരില്ലെങ്കിൽ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സര്‍വീസുകളാണുണ്ടായിരുന്നത്. നിലവില്‍ 4400 എണ്ണമേ സർവീസ് നടത്തുന്നുള്ളു.

മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം


പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷയും ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പലതവണ മകളെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്‌ത പിതാവ് പുറത്തു പറഞ്ഞാല്‍ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മലപ്പുറത്താണ് സംഭവം.

ഖത്തറിൽ ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി


ലോകകപ്പ് ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷം മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിക്കും. കുടുംബത്തോടൊപ്പം താമസിക്കാം. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
ലോകകപ്പ് ആരാധകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനുള്ള വിസയായിരുന്നു ഹയ്യാ കാര്‍ഡ്. ഇക്കഴിഞ്ഞ ജനുവരി 23ന് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു.

ഐഐടി ബിരുദധാരിക്ക്‌ വധശിക്ഷ


ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐഐടി ബിരുദധാരിക്ക്‌ വധശിക്ഷ. ഗൊരഖ്‌പുർ സ്വദേശിയും മുംബൈ ഐഐടി വിദ്യാർഥിയുമായിരുന്ന അഹമ്മദ് മുർതാസ അബ്ബാസിയെയാണ്‌ ശിക്ഷിച്ചത്‌. ഉത്തർപ്രദേശ്‌ തീവ്രവാദ വിരുദ്ധ സ്‌‌ക്വാഡ്‌ അന്വേഷിച്ച കേസിൽ പ്രത്യേക എൻഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ഗൊരഖ്‌നാഥ് ക്ഷേത്രപരിസരത്ത് ബലമായി പ്രവേശിക്കാൻ ശ്രമിക്കുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അരിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്‌തെന്ന കേസിലാണ്‌ ശിക്ഷ.

വിവാദ ആൾദൈവം അസറാം ബാപു കുറ്റക്കാരനാണെന്ന് കോടതി


ആശ്രമ അന്തേവാസിയെ ബലാത്സം​ഗം ചെയ്‌ത‌ കേസിൽ വിവാദ ആൾദൈവം അസറാം ബാപു കുറ്റക്കാരനാണെന്ന് ​ഗാന്ധിന​ഗർ കോടതി വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കേസിൽ അസറാം ബാപുവിന്റെ ഭാര്യയും മകനും മകളുമടക്കം ആറുപേരെ വെറുതെവിട്ടു. സമാനമായ മറ്റൊരു ബലാത്സം​ഗ കേസിൽ ജോധ്പുർ സെന്റർ ജയിലിൽ ‍ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇയാൾ.

മൃതദേഹത്തില്‍ ലൈംഗികവേഴ്ച്ച


കാലടി കാഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മൃതദേഹത്തില്‍ ലൈംഗികവേഴ്ച്ച നടത്തിയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തെങ്കാശി സ്വദേശി മഹേഷ്‌കുമാറാണു ഭാര്യ രത്‌നവല്ലിയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഴയ്ക്ക് സാധ്യത


ബംഗാൾ ഉൾക്കടലിൽ‌ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യതാ മുന്നറിയിപ്പ്.

റേസിങ് നടന്നതിന് തെളിവില്ലെന്ന്


കോവളത്ത് 2 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന് മോട്ടോർവാഹന വകുപ്പ്. അപകടം നടന്ന സ്ഥലത്ത് റേസിങ് നടന്നു എന്നതിന് തെളിവില്ലെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്‍റെ വേ​ഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാർ ആരോപിക്കുന്നതു പോലെ റേസിങ്ങിന് തെളിവ് ഇല്ല.

സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം


വയനാട്ടിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്നത്. സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ചു


എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ് (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്‍റെ കുടുംബവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുപ്പത്തിമൂന്നു സീറ്റുകളിൽ ഇമ്രാന്‍ഖാന്‍ മാത്രം മത്സരിക്കും!


പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുപ്പത്തിമൂന്നു സീറ്റുകളിലും ഇമ്രാന്‍ ഖാന്‍ തന്നെ മത്സരിക്കാന്‍ തീരുമാനം. പാകിസ്ഥാന്‍ തെരീക്കി ഇന്‍സാഫ് (പിടിഐ) യോഗത്തിലാണു മുന്‍ പ്രധാനമന്ത്രി ഇമ്രാനെ എല്ലാ സീറ്റുകളിലും മത്സരിപ്പിക്കാനുള്ള വിചിത്ര തീരുമാനം എടുത്തത്. മാര്‍ച്ചിലാണു പാകിസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിന്ത ജെറോമിനെ പിന്തുണച്ച് ഇ. പി. ജയരാജന്‍


യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍. ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ പിഴവുകള്‍ സംഭവിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ തെറ്റുകള്‍ വന്നു ചേരാത്തവരായി ആരുമില്ലെന്നും, ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ പിഴവുകള്‍ വന്നുചേരാമെന്നും ജയരാജന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള വേട്ടയാടലാണു നടക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ലഹ​രി വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ


കൊച്ചി കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ ത​മ്പ​ടി​ച്ചു ല​ഹ​രി വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞ മു​ക​ൾ സ്വ​ദേ​ശി ലി​യോ​ൺ റെ​ജി (23) ആ​ണ് പി​ടി​യി​ലാ​യ​ത്. റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ “സൈ​ബീ​രി​യ​ൻ ഹ​സ്കി’ എ​ന്ന വി​ദേ​ശ​യി​നം നാ​യ​യെ ഉ​പ​യോ​ഗി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​നയാണ് ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സം തു​ട​ങ്ങി​യ​ത്. താ​മ​സി​ക്കു​ന്ന മു​റി​യി​ൽ ത​ന്നെ​യാ​ണ് നാ​യ​യേ​യും പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. മ​യ​ക്ക് മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ൺ​ലൈ​നിൽ പ​ണം ന​ൽ​കി​യാ​ൽ ഇ​യാ​ൾ ലൊ​ക്കേ​ഷ​ൻ അ​യ​ച്ച് ന​ൽ​കു​ക​യും വീ​ട്ടി​ൽ ത​ന്നെ ഇ​ട​പാ​ട് ന​ട​ത്തി​വ​രി​ക​യു​മാ​യി​രുന്നു.

സംസ്ഥാനത്ത് ശൈശവ വിവാഹം


സംസ്ഥാനത്ത് ശൈശവ വിവാഹം. 15 കാരിയെ 47 കാരന്‍ വിവാഹം കഴിച്ചു. ഗോത്ര വർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരു മാസം മുന്‍പാണ് വിവാഹം നടന്നത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്. ശൈശവ വിവാഹത്തിന് കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കി.

1.299 കിലോഗ്രാം സ്വർണം പിടികൂടി


കണ്ണൂർ വിമാനത്താവളത്തിൽ 2 യാത്രക്കാരിൽ നിന്നായി 1.299 കിലോഗ്രാം സ്വർണം പിടികൂടി. ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപയുടെ 500 ഗ്രാം സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്ന് 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

പൊതു സമ്പത്ത് അദാനിക്ക് നൽകിയത് എന്ത് ഗ്യാരണ്ടിയിലാണെന്ന് മന്ത്രി അനിൽ


പൊതുമേഖല സ്ഥാപനമായ എൽ ഐ സി യുടെ എഴുപതിനായിരം കോടി രൂപ അടക്കം രാജ്യത്തിൻ്റെ പൊതു സമ്പത്ത് എന്ത് ഗ്യാരണ്ടിയിലാണ് അദാനി ഗ്രൂപ്പിന്‌ നൽകിയതെന്ന് കേന്ദ്ര സർക്കാർ പറയണമെന്ന് ഭക്ഷ്യ ,ലീഗൽ മെട്രൊളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. രാജ്യത്ത് ഒരു ലക്ഷം വരെയുള്ള വായ്പകൾക്ക് പോലും വിദ്യാഭ്യാസ വായ്പകൾക്കടക്കം വ്യക്തമായ ബാങ്ക് ഗ്യാരണ്ടി വാങ്ങി സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നിടത്താണ് ഒരു ഗ്യാരണ്ടിയുമില്ലാതെ രാജ്യത്തിൻ്റെ പൊതു സമ്പത്ത് അടിച്ചു മാറ്റാൻ അദാനിക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്തതെന്ന് മന്ത്രി ആരോപിച്ചു.

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോർട്ടലിലൂടെ നഗ്നത പ്രദർശനം


ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോർട്ടലിലൂടെ നഗ്നത പ്രദർശനം. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർക്ക് മുന്നിലാണ് രോഗി എന്ന വ്യാജേനെ ലോഗിന്‍ ചെയ്തയാൾ നഗ്നതാ പ്രദർശനം നടത്തിയത്. സൈറ്റിൽ ലോഗിന്‍ നടത്തിയ ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗം കാണിക്കുകയായിരുന്നു. ഡോക്‌ടറുടെ പരാതിയിൽ സൈബർ സെൽ കേസെടുത്തു.

ശശി തരൂരിന് വിയന്നയിൽ സ്വീകരണം


വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയയുടെ നേതൃത്വത്തിൽ ഡോ.ശശി തരൂർ എം പിക്ക് വിയന്നയിൽ സ്വീകരണം നൽകി. അദ്ദേഹവുമായി സംവാദവും സംഘടിപ്പിച്ചു. ചടങ്ങിൽ വിയന്ന മലയാളികൾക്കൊപ്പം ഓസ്ട്രിയയിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.

ഗ്ര​ഹാം റീ​ഡ് രാ​ജി​വ​ച്ചു


ഇ​ന്ത്യ​ന്‍ പു​രു​ഷ ഹോ​ക്കി ടീം ​പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു നി​ന്നും ഗ്ര​ഹാം റീ​ഡ് രാ​ജി​വ​ച്ചു. ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ടി​ര്‍ക്കി​ക്കാ​ണ് അ​ദ്ദേ​ഹം രാ​ജി സ​മ​ര്‍പ്പി​ച്ച​ത്. ​ലോ​ക​ക​പ്പ് ഹോ​ക്കി മ​ത്സ​ര​ത്തി​ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു രാ​ജി. ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്താ​തെ പു​റ​ത്താ​യി​രു​ന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6