തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ 30 വയസുള്ള പ്രവിയയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന പ്രവിയയുടെ സുഹൃത്ത് തൃത്താല ആലൂര് സ്വദേശി സന്തോഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയായിരുന്നു സംഭവം.പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ പ്രവിയജോലിക്കായി പോകുന്ന സമയത്ത് സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തിയ ശേഷം ഇന്ധനം ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
No Comment.