നന്മണ്ട: നന്മണ്ട കൂളിപ്പൊയിലിൽ ഭ്രാന്തൻകുറുക്കൻ തെരുവു നായയെ കടിച്ചത് പരിഭ്രാന്തിപരത്തി. കഴിഞ്ഞ ദിവസമാണ് തെരുവുനായയെ കുറുക്കൻ കടിച്ചത്. ഏതാനും മണിക്കൂറുകൾക്കകം കുറുക്കനെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തു.
പ്രദേശവാസികൾ കുറുക്കന് പേവിഷബാധ ഉണ്ടോ എന്നറിയാൻ പൂക്കോട് വെറ്ററിനറി സെന്ററിൽ പരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധനയിൽ കുറുക്കന് പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾ കുറുക്കന്റെ പരാക്രമത്തിന് വിധേയമായിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം ഇ.കെ. രാജീവൻ പറഞ്ഞ
No Comment.