Skip to content

chithrodayamflashnews.com

November 28, 2026 1:27 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഡെങ്കിപ്പനി വ്യാപിക്കുന്നു ; രണ്ടാഴ്ചക്കിടെ ആറ് മരണം

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയത് 1373 പേർ. 294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഒരാളും ലക്ഷണങ്ങളോടെയെത്തിയ അഞ്ച് പേരും മരിച്ചു. ഇടയ്ക്കിടെ വേനല്‍ മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനി കൂടാതെ കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊതുകുകടി ഏല്‍ക്കാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണം. ഡെങ്കിപ്പനി ബാധിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാൻ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം. ഇടയ്ക്കിടെ പെയ്യുന്ന വേനല്‍ മഴ കാരണം രോഗവ്യാപന സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് പോംവഴി. വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളവർ കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുൻകരുതല്‍ സ്വീകരിക്കണം.

രോഗ ലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിന് പിറകിലെ വേദന.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ആരുംതന്നെ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയുംപെട്ടെന്ന് അടുത്തുള്ള ഡോക്ടറെ സമീപിക്കുക…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6