വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന് മുൻ എസ്എച്ച്ഒ സൈജുവിനെയാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.
കേസിൽ
വ്യാജരേഖ സമർപ്പിച്ച് ഇയാൾ നേടിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം. വിവാഹ വാഗ്ദാനം നല്കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു വനിതാ ഡോക്ടറുടെ പരാതി.
No Comment.