Skip to content

chithrodayamflashnews.com

November 28, 2026 6:09 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ജയിൽ വളപ്പിലേക്ക് മദ്യക്കുപ്പി, ബീഡി, ചെമ്മീൻ റോസ്റ്റ് എന്നിവ വലിച്ചെറിഞ്ഞു; യുവാവ് പിടിയിൽ

ജയിലിലേക്ക് മദ്യക്കുപ്പി അടങ്ങുന്ന പാക്കറ്റുകൾ പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി സ്വദേശി വിനീത് (32) ആണ് പിടിയിലായത്. മൂവാറ്റുപുഴ സ്പെഷ്യൽ സബ്ജയിലിലേക്കാണ് ബുധനാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെ മദ്യക്കുപ്പി അടങ്ങുന്ന പാക്കറ്റുകൾ വലിച്ചെറിഞ്ഞത്.
മൂന്ന് പൊതികളാക്കിയാണ് പ്രതി സാധനങ്ങൾ ഉള്ളിലേക്ക് എറിഞ്ഞത്. ഒരു പൊതിയിൽ ഒരു കുപ്പി മദ്യവും മിനറൽ വാട്ടറും മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയിൽ ഒരു തീപ്പെട്ടിയും ഏഴ് പാക്കറ്റ് ചെമ്മീൻ റോസ്റ്റും ഉണ്ടായിരുന്നു. ജയിൽ വളപ്പിന് പുറത്തുനിന്ന് കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി സാധനങ്ങൾ വലിച്ചെറിയുകയായിരുന്നു.
ജയിൽ അടുക്കളയുടെ പിൻഭാഗത്താണ് പൊതികൾ വന്നുവീണത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ ബികെ അരുൺ, സബ് ഇൻസ്പെക്ടർ വിഷ്ണു രാജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6