Skip to content

chithrodayamflashnews.com

November 28, 2026 6:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രതിപക്ഷമില്ലാത്ത കേന്ദ്ര ഭരണമാണ് സംഘ പരിവാറിൻ്റെ ലക്ഷ്യമെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ശ്രീനാരായണപുരത്ത് നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷക്കാലത്തെ മോദി ഭരണം രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കി.
പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാരെ വേട്ടയാടുന്നതിലൂടെ അവരെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും നിന്നും വിലക്കുകയാണ് ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നതിലൂടെ മതേതര ജനാധിപത്യ സംസ്ക്കാരം തകർക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കപ്പെടുന്നത്.
ഹിന്ദുത്വത്തിൻ്റെ തീവ്രതയിൽ മാത്രമാണ് കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമുള്ളു.
തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ
നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ മതവികാരം ഉയർത്താൻ ശ്രമിക്കുകയാണെന്നും
വർഗീയ ധ്രുവീകരണ ശ്രമത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും പ്രകാശ് കാരാട്ട് പറഞ്ഞു.
എൻ.ഡി.എഫ് എസ്.എൻ.പുരം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എൻ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, കെ.കെ. അഷറഫ്, യു.പി. ജോസഫ്, പി.കെ.ചന്ദ്രശേഖരൻ, പി.എം.അഹമ്മദ്, ടി.പി. രഘുനാഥ്, മുഹമ്മദ് ചാമക്കാല, കെ.വി.രാജേഷ്, എ.പി. ജയൻ എന്നിവർ സംസാരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6