വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്ബില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്.
വീടിന്റെ മൂന്നാമത്തെ നിലയില്‍ ബന്ധുവായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുന്നതിനിടയിലാണ് രണ്ട് പേരും താഴെ വീണത്.വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്.
No Comment.