Skip to content

chithrodayamflashnews.com

November 28, 2026 8:15 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബജറ്റ് 2023 സ്പെഷ്യൽ

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ

സ്വര്‍ണ്ണം
വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം

വില കുറയുന്നവ

മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങള്‍

▪️6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകള്‍
15000 കോടി ഗോത്ര വിഭാഗങ്ങള്‍ക്ക്

▪️തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം

▪️രാജ്യത്ത് മൂലധന നിക്ഷേപം കൂടി

▪️ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും

▪️റെയില്‍വേക്ക് 2.4 ലക്ഷം കോടി

▪️എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍

▪️ പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും.

▪️5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.

▪️കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും

▪️കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.

▪️പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും.

▪️സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും.

▪️നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന 4. O ആരംഭിക്കും.

▪️ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.

▪️വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

▪️പ്രാദേശിക ടൂറിസം വികസനത്തിനായി ” ദേഖോ അപ്നാ ദേശ് ” തുടരും

▪️അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും,

▪️പതിനായിരം ബയോ ഇന്‍പുട് റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

ആരോഗ്യ മേഖലയുടെ വികാസത്തിന്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. 157 പുതിയ നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും. 2047 ഓടെ അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യും. ആദിവാസി മേഖലയിലുള്‍പ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.*

കേന്ദ്ര ബജറ്റിനെ അറിയാം

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍

157 പുതിയ നഴ്സിംഗ് കോളേജുകള്‍
നിലവിലുള്ള മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്ന് ഒരുക്കും
2047 ഓടെ അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യും
ആദിവാസി മേഖലയിലുള്‍പ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നല്‍കും
ആരോഗ്യ ഗവേഷണത്തിന് ഐസിഎംആര്‍
ഐസിഎംആര്‍ ന്‍റെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളില്‍ ഗവേഷണത്തിന് സൌകര്യം ഒരുക്കും
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഗവേഷണം
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നല്‍കും

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങള്‍

▪️6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്

▪️157 നഴ്സിങ് കോളേജുകള്‍

▪️15000 കോടി ഗോത്ര വിഭാഗങ്ങള്‍ക്ക്

▪️തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം

▪️രാജ്യത്ത് മൂലധന നിക്ഷേപം കൂടി

▪️ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും

▪️റെയില്‍വേക്ക് 2.4 ലക്ഷം കോടി

▪️എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍

▪️ പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും.

▪️5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.

▪️കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും

▪️കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.

▪️പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും.

▪️സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും.

▪️ നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന 4. O ആരംഭിക്കും.

▪️പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.

▪️വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

▪️പ്രാദേശിക ടൂറിസം വികസനത്തിനായി ” ദേഖോ അപ്നാ ദേശ് ” തുടരും

▪️അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും,

▪️ പതിനായിരം ബയോ ഇന്‍പുട് റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും

47 ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം സ്റ്റൈപ്പന്‍ഡോട് കൂടി തൊഴില്‍ പരിശീലനം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും. യുവാക്കളെ രാജ്യാന്തര അവസരങ്ങള്‍ക്കായി നൈപുണ്യമുള്ളവരാക്കാന്‍ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

അത് സമയം ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായുള്ള 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81കോടി ജനങ്ങള്‍ക്ക് മാസംതോറും കിട്ടും. റെയില്‍വേക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതം ആണ് ബജറ്റില്‍ വകയിരുത്തിയത്. 2.40ലക്ഷം കോടി രൂപയാണ്.

പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച്‌ നിര്‍മ്മല സീതാരാമന്‍.കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടിയായിരിക്കും നീട്ടുക.

രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023-ലും ഉയര്‍ന്ന തോതിലുള്ള ഭക്ഷ്യ ദൗര്‍ബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 800 ദശലക്ഷം ആളുകള്‍ക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാള്‍ക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ഗോതമ്ബോ അരിയോ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങള്‍ക്ക് മുകളിലാണ്.

28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയാതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതുവരെ പദ്ധതിക്ക് സര്‍ക്കാരിന്റെ മൊത്തം സാമ്ബത്തിക ബാധ്യത 3.91 ലക്ഷം കോടി രൂപയാണ്

ക്ഷേമപദ്ധതിക്ക് കീഴില്‍, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്‌എസ്‌എ), അന്തോദയ അന്ന യോജന, മുന്‍ഗണനാ കുടുംബങ്ങള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) ഉള്‍പ്പെടെയുള്ള പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നു.

ഏറ്റവും പുതിയ വിപുലീകരണം പദ്ധതിയുടെ ഏഴാം ഘട്ടമായിരിക്കും. ഇതിന് മുന്‍പ് 020 ഏപ്രില്‍ മുതല്‍ 2020 നവംബര്‍ വരെ ഒന്നും നാടും ഘട്ടങ്ങളും 2022 മാര്‍ച്ച്‌ വരെ 11 മാസം മൂന്നും നാലും ഘട്ടങ്ങളും ഏപ്രില്‍ 2022 മുതല്‍ സെപ്റ്റംബര്‍ 2022 വരെ അഞ്ചും ആരും ഘട്ടങ്ങളും പിന്നിട്ടു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റില്‍ ചില സാധനങ്ങളുടെ വില കുറയും.

മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാല്‍ മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം, സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കുകയും ചെയ്യും.

രണ്ടാം മോദി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ മധ്യവര്‍ഗത്തിന് തലോടല്‍.

ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. ഇനി മുതല്‍ ഏഴ് ലക്ഷം വരെ നികുതിയില്ല. അതേസമയം പുതിയ നികുതി ഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയര്‍ത്തിയതിന്റെ ഗുണമുണ്ടാകുക. പഴയ ഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷമായി തുടരും. നികുതി സ്ലാബ് അഞ്ചാക്കി കുറച്ചു. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ആറ് മുതല്‍ 9 വരെ 10 ശതമനവും 9 മുതല്‍ 12 വരെ 15 ശതമാനവുമാണ് നികുതി. 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനമനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമാണ് നികുതി. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തു.

മധ്യവര്‍ഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ഇന്‍കം ടാക്സ് പരിധി 5 ല്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി.

അതേസമയം, എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങള്‍ക്ക് മാസംതോറും കിട്ടും.

2516 കോടി രൂപ ചെലവില്‍ 63000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും.2516 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. പുതിയതായി 157 നഴ്സിങ് കോളജുകള്‍ തുടങ്ങും. പുതിയതായി 50 വിമാനത്താവളങ്ങള്‍ നിര്‍മിക്കും.റെയില്‍വേക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതം ആണ് ബജറ്റില്‍ വകയിരുത്തിയത്. 2.40ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.

സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ നല്‍കും. വരുന്ന സാമ്പത്തിക വര്‍ഷം 10ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്. പിഎം ആവാസ് യോജനക്ക് 79000 കോടി രൂപയും വകയിരുത്തി.

കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്‍റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരും. അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തി. വ്യവസായ മേഖലക്ക് വായ്‍പാ സഹായം ലഭ്യമാക്കുന്നുണ്ട്.

മധ്യവര്‍ഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി. ധനമന്ത്രി നിര്‍മ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2047 ല്‍ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാന്‍ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 3.5 ലക്ഷം ഗോത്രവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 740 ഏകലവ്യ സ്കൂളുകളിലേക്ക് 38800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്ന് 157 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കും. രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ദേശീയ ഡിജിറ്റല്‍ ലൈബ്രറികള്‍ തയ്യാറാക്കും. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്നു വര്‍ഷത്തേക്ക് 15000 കോടി മാറ്റിവെക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നാഷണല്‍ ഡേറ്റ ഗവേണന്‍സ് പോളിസി കൊണ്ടുവരും.

കേന്ദ്രബജറ്റില്‍ 7 മുന്‍ഗണനാ വിഷയങ്ങളാണ് ഉണ്ടായിരുന്നത്. വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരിലും എത്തിച്ചേരല്‍ എന്നീ വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെ എന്നും മുന്‍ഗണന നല്‍കി. ലോകത്ത് ഏഴ് ശതമാനം സാമ്ബത്തിക വളര്‍ച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന് എന്നാണ് മുദ്രാവാക്യം.

കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും. പതിനായിരം ബയോ ഇന്‍പുട് റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കാര്‍ഷിക ഉത്തേജക ഫണ്ട് രൂപീകരിക്കും. ഹരിത വികസനത്തിനായി ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി ബജറ്റില്‍ നീക്കി വെച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കുമെന്നും പതിനായിരം ബയോ ഇന്‍പുട് റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റ് 2023 നെതിരെ യുഡിഎഫ് എംപിമാര്‍ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

നികുതി ഘടന സംബന്ധിച്ച്‌ ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രഖ്യാപനമില്ലെന്നും അസംസ്കൃത റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

നിരാശയുളവാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവും ലോക്സഭാംഗവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകമായ പദ്ധതികള്‍ ഇല്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ ബജറ്റില്‍ മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു അബ്ദു സമദ് സമദാനിയുടെ വിമര്‍ശനം. യുക്രയ്നില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതിയില്ലെന്നതും അദ്ദേഹം വിമര്‍ശിച്ചു.

കോമ്പൗണ്ട് റബര്‍ എന്ന പേരിലുള്ള ഇറക്കുമതി കര്‍ഷകര്‍ക്ക് വലിയ പ്രയാസമായിരുന്നുവെന്നും ആ വിഷയത്തില്‍ ആശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് അംഗം ആന്റോ ആന്റണി എംപി പറഞ്ഞു. തിരുവല്ലയില്‍ സ്കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യന്നുവെന്നും എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച്‌ ബജറ്റില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് കേന്ദ്ര ബജറ്റില്‍ 2023 ല്‍ ചില നല്ല കാര്യങ്ങളുണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞത്. പക്ഷേ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയോ, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയെ പറ്റിയോ, വിലക്കയറ്റത്തെ പറ്റിയോ ബജറ്റില്‍ പരാമര്‍ശങ്ങളില്ല. ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നും തരൂര്‍ വിമര്‍ശിച്ചു.

സാധാരണ ഇളവുകള്‍ ഒന്നുമില്ലാത്ത പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ആശ്വാസ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്.

പുതിയ ഘടനയില്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇനി ആദായനികുതി ഇല്ല. ഇപ്പോഴത്തെ അഞ്ചുലക്ഷം എന്ന റിബേറ്റ് പരിധിയാണ് ഏഴു ലക്ഷമാക്കി ഉയര്‍ത്തിയത്. പുതിയ ഘടനയിലേക്ക് മാറിയവര്‍ക്ക് ആദായ നികുതി പരിധിയിലും സ്ലാബിലും മാറ്റം വരുത്തി.

എന്നാല്‍, പഴയ ഘടന അനുസരിച്ചു ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും ബാധകമല്ല. ബജറ്റിലെ ആദായനികുതി പ്രഖ്യാപനങ്ങള്‍ ഇങ്ങനെയാണ്

പുതിയ ആദായനികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ഇനി അഞ്ചു സ്ലാബുകള്‍ മാത്രമാണുള്ളത്

മൂന്ന് ലക്ഷം വരെ നികുതിയില്ല
3 മുതല്‍ 6 ലക്ഷം വരെ 5 ശതമാനം
6 ലക്ഷം മുതല്‍ 9 ലക്ഷം വരെ 10 ശതമാനം
9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം
12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം
15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം

ഈ സ്ളാബ് മാറ്റം ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമെന്ന് ധന മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു. ഒന്‍പതു ലക്ഷം വാര്‍ഷിക വരുമാനം ഉള്ള ഒരാള്‍ വെറും 45000 രൂപ മാത്രം നികുതി അടച്ചാല്‍ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിതര ശമ്പളക്കാര്‍ വിരമിക്കുമ്ബോള്‍ ലീവ് എന്‍ക്യാഷ്മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6