പ്രണയം തലയ്ക്കു പിടിച്ച അവസ്ഥ എന്നൊക്കെ നാം കേട്ടിട്ടുണ്ടാകും. ചിലരാകട്ടെ അത് അനുഭവിച്ചറിഞ്ഞവരും ആയിരിക്കും. എന്നാല്‍ ഇത് അതിരു കടന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ഒരു വാർത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദിവസവും നൂറിലധികം കോളുകളും സന്ദേശങ്ങളും കാമുകന് അയക്കുന്ന പെണ്‍കുട്ടിക്ക് ‘ലൗ ബ്രെയിൻ’എന്ന രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. 18 കാരിയായ സിയാവു എന്ന പെണ്‍കുട്ടി നിരന്തരം കാമുകന് ഫോണ്‍ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് പരിധി വിട്ടപ്പോള്‍ കാമുകന് തന്നെ ശല്യവും*18കാരിക്ക് ‘ലൗ ബ്രെയിൻ’ രോഗം; കാമുകനെ ദിവസവും നൂറിലധികം തവണ ഫോണ്‍ വിളിക്കും*
പ്രണയം തലയ്ക്കു പിടിച്ച അവസ്ഥ എന്നൊക്കെ നാം കേട്ടിട്ടുണ്ടാകും. ചിലരാകട്ടെ അത് അനുഭവിച്ചറിഞ്ഞവരും ആയിരിക്കും. എന്നാല്‍ ഇത് അതിരു കടന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ഒരു വാർത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദിവസവും നൂറിലധികം കോളുകളും സന്ദേശങ്ങളും കാമുകന് അയക്കുന്ന പെണ്‍കുട്ടിക്ക് ‘ലൗ ബ്രെയിൻ’എന്ന രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. 18 കാരിയായ സിയാവു എന്ന പെണ്‍കുട്ടി നിരന്തരം കാമുകന് ഫോണ്‍ വിളിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് പരിധി വിട്ടപ്പോള്‍ കാമുകന് തന്നെ ശല്യവും അസഹനീയവുമായി മാറുകയായിരുന്നു.
പിന്നീട് തന്റെ കോളിന് മറുപടി ലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ സമതല തെറ്റുകയായിരുന്നു എന്ന് ഡോക്ടർ പറയുന്നു. ചെംഗ്ഡുവിലെ ഫോർത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റായ ഡോക്ടർ ഡു നായാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. ദേഷ്യം കൊണ്ട് സിയാവു വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും മരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിയാവു തന്റെ കാമുകനെ വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കടുത്ത നിരാശയും ദേഷ്യവും കൊണ്ട് മനോനില തെറ്റിയ ഭയാനകമായ അവസ്ഥയിലായിരുന്നു 18കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് സിയാവുവിന് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്നും പരിശോധനയില്‍ ഡോക്ടർ സ്ഥിരീകരിച്ചു. ഇത് ‘ ലൗ ബ്രെയിൻ ‘ എന്നും അറിയപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതത്തില്‍ നിന്നോ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ മൂലമോ ഈ രോഗാവസ്ഥ ഉണ്ടാകാമെന്നും ഡോക്ടർമാർ വിലയിരുത്തുന് അസഹനീയവുമായി മാറുകയായിരുന്നു.
പിന്നീട് തന്റെ കോളിന് മറുപടി ലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ സമതല തെറ്റുകയായിരുന്നു എന്ന് ഡോക്ടർ പറയുന്നു. ചെംഗ്ഡുവിലെ ഫോർത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റായ ഡോക്ടർ ഡു നായാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. ദേഷ്യം കൊണ്ട് സിയാവു വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും മരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിയാവു തന്റെ കാമുകനെ വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കടുത്ത നിരാശയും ദേഷ്യവും കൊണ്ട് മനോനില തെറ്റിയ ഭയാനകമായ അവസ്ഥയിലായിരുന്നു 18കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് സിയാവുവിന് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്നും പരിശോധനയില്‍ ഡോക്ടർ സ്ഥിരീകരിച്ചു. ഇത് ‘ ലൗ ബ്രെയിൻ ‘ എന്നും അറിയപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതത്തില്‍ നിന്നോ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ മൂലമോ ഈ രോഗാവസ്ഥ ഉണ്ടാകാമെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.
No Comment.