അമേരിക്കയിലെ കാലിഫോര്‍ണിയ പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡിലായിരുന്നു അപകടം.
അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് പ്ലസന്റണ്‍ പോലീസ് അറിയിച്ചു.

No Comment.