ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ 24 വയസുള്ള സൂര്യ സുരേന്ദ്രൻ ആണ് മരിച്ചത്. ബി എസ് സി നഴ്സിംഗ് പാസ്സായ സൂര്യയ്ക്ക് യു.കെയിൽ ജോലി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 1 നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്രയായിരുന്നു. അവിടെ എത്തുന്നതിന് മുമ്പായി രണ്ടു പ്രാവശ്യം സൂര്യ ഛർദ്ദിച്ചതിനെ തുടർന്ന് വഴിമധ്യേ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ചെയ്യാൻ നിൽക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടയിൽ ഇന്നലെ മരണമടയുകയായിരുന്നു.
യു.കെയിൽ ജോലി നേടിയ പെൺകുട്ടി യാത്ര പുറപ്പെടുന്നതിനിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ചു
No Comment.