സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തേണ്ടെന്ന് തീരുമാനം. വൈദ്യുതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ലോഡ്ഷെഡിംഗിന് പകരം മറ്റുവഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയാേട് ആവശ്യപ്പെട്ടു. മന്ത്രി മുഖ്യമന്ത്രിയെ കാണും.
കെഎസ്ഇബി ഇന്ന് യോഗംചേരുകയും പുതിയ നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിക്കുകയും ചെയ്യും. കൊടുംചൂട് കാരണം വൈദ്യുത ഉപയോഗം കൂടുന്നതിനാൽ നിയന്ത്രണം വേണമെന്ന് നേരത്തേ കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സർക്കാർ നിരസിച്ചത്.
No Comment.