Skip to content

chithrodayamflashnews.com

November 28, 2026 5:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്.

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാർഡ്. സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് പങ്കുവെച്ചത്.

കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറങ്കടലില്‍വെച്ച്‌ ഇറാനിയൻ ബോട്ട് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബോട്ടിലുണ്ടായിരുന്ന ആറുപേരും ഇറാനില്‍ മത്സ്യബന്ധത്തിന് പോയവരായിരുന്നു. എന്നാല്‍, ബോട്ടുടമ ശമ്പളം നൽകാതെ ചൂഷണംചെയ്തെന്നാണ് ഇവരുടെ പരാതി. തുടർന്ന് രക്ഷപ്പെട്ടെത്തിയപ്പോഴാണ് ഇവരെ പുറങ്കടലില്‍വെച്ച്‌ കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ബോട്ട് കൂടുതല്‍ അന്വേഷണത്തിനായി കൊച്ചിയിലേക്ക് കൊണ്ടുപോയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6