കോഴിക്കോട് : കല്ലാച്ചി മിനിബൈപാസ്റോഡിൽ അമിത വേഗത്തിൽ എത്തിയപിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനടയാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കല്ലാച്ചിചിയ്യൂർ സ്വദേശിനി പാറേമ്മൽ ഹരിപ്രിയ (20) ആണ് മരിച്ചത്. എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്ക് പരുക്കേറ്റിരുന്നു.കാലിനും, തലയ്ക്കുംഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട്മെഡിക്കൽകോളജ്ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ്ബുധനാഴ്ച രാത്രിയോടെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നുഅപകടം.വാണിമേൽ ഭാഗത്തുനിന്ന്അമിത വേഗതയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗ്യാസ് ഏജൻസിലെ ലോറിയാണ് വിദ്യാർഥി നിയെ ഇടിച്ചത്. വാഹനം നിയന്ത്രണംവിട്ട്റോഡരികിലൂടെനടന്നുപോവുകയായിരുന്നവിദ്യാർഥികളെഇടിക്കുകയായിരുന്നു.റോഡരികിലെഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വണ്ടിനിന്നത്.പോസ്റ്റിനും വാഹനത്തിനുംഇടയിൽ കുരുങ്ങിക്കിടന്നഹരിപ്രിയയെ നാട്ടുകാരാണ് പുറത്തെടുത്തത്.ഉണ്ണികൃഷ്ണൻ ശ്രീലേഖ ദമ്പതികളുടെ മകൾ ആണ്

No Comment.