തടസങ്ങളില്ലാത്ത ഒരു സ്കൂൾ വിപണി കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികളെ പ്രതിസന്ധിയിലാക്കി സ്കൂളുകളിൽ വ്യാപകമായ കച്ചവടം.
യൂണിഫോം, ബാഗ്, ഷൂസ് ചെരുപ്പുകൾ നോട്ട് ബുക്ക് തുടങ്ങി പെൻസിലും ബുക്ക് പൊതിയാൻ പേപ്പർ വരെ ഇത്തരത്തിൽ സ്കൂളിൽ നിന്നും വിൽപ്പന നടത്തുകയാണ്.കമ്മീഷനും വിൽപ്പന നടത്തുന്ന അധ്യാപകർക്ക് സമ്മാനങ്ങളും ലഭിക്കും എന്നതിനാൽ ഇക്കൂട്ടരും ഉത്സാഹത്തിലാണ്.എന്നാൽ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത് വ്യാപാരികളാണ്. സ്കൂൾ കച്ചവടം പ്രതീക്ഷിച്ച് ലക്ഷങ്ങൾ മുടക്കിയ ഇവർ കച്ചവടം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.സ്കൂളുകളിലെ കച്ചവടങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് വ്യാപാര സംഘടനകൾ പറയുന്നുണ്ട് എങ്കിലും അത് നടപ്പിലാകുന്നില്ല
കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ സ്കൂളുകളിൽ നിന്ന് തന്നെ വാങ്ങണം എന്ന് നിർബന്ധിക്കുന്ന സ്കൂൾ അധികൃതരും ഉണ്ട്.ഇത്തരത്തിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സ്കൂളുകൾ സ്കൂൾ വർഷം തുടങ്ങി കഴിഞ്ഞാൽ വിവിധ പരിപാടികൾക്ക് പിരിവിനും മറ്റും ഇതേ വ്യാപാരികളെ തന്നെ സമീപിക്കുന്നതും സ്കൂളുകളിലെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനും ആശംസാ പ്രസംഗം നടത്താനും വ്യാപാര സംഘടനാ പ്രതിനിധികൾ പോകുന്നതും വ്യാപാരികൾക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്
No Comment.