Skip to content

chithrodayamflashnews.com

November 28, 2026 5:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മത്സ്യബന്ധ ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് പേരെ കാണാതായി, സംഭവം ഇന്ന് പുലർച്ചയോടെ

മത്സ്യബന്ധ ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേരെ കാണാതായി. സ്രാങ്ക് അഴീക്കൽ സ്വദേശികളായ അബ്ദുൽ സലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. പൊന്നാനിയിൽ നിന്നും പുറപ്പെട്ട അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുളള ‘ഇസ്‌ലാഹി’ എന്ന പേരുളള ബോട്ടിലാണ് കപ്പലിടിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിലേക്ക് താഴുകയായിരുന്നു. ഇസ്‌ലാഹിയിലുണ്ടായിരുന്ന ആറ് മത്സ്യത്തൊളിലാളികളിൽ നാല് പേരെ കപ്പലിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ബാക്കി രണ്ട് പേർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയെത്തും. അപകടമുണ്ടാക്കും വിധം കപ്പൽ തീരത്തോട് ചേർന്നാണ് സഞ്ചരിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6