Skip to content

chithrodayamflashnews.com

November 28, 2026 8:13 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേരള ബജറ്റ്

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍അവതരിപ്പിച്ചു.ബജറ്റിന്‍റെ പകര്‍പ്പ് ധനമന്ത്രിക്ക് നേരത്തെ കൈമാറിയിരുന്നു. അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ധനമന്ത്രിക്ക് ബജറ്റ് കോപ്പി കൈമാറിയത്.അച്ചടി വകുപ്പ് ഡയറക്ടര്‍ എ.ടി.ഷിബു, ഗവണ്‍മെന്‍റ് പ്രസ്സ് സൂപ്രണ്ട് ടി.വീരാന്‍, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി എന്നിവരാണ് അച്ചടിച്ച ബജറ്റുമായി എത്തിയത്.

നിയമസഭയില്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തുന്നത്.രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് ആണിത്.

ആരംഭത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എന്നുപറഞ്ഞു ധനമന്ത്രി. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്‍റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി.

സംസ്ഥാന ബജറ്റില്‍, അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ മൈക്രോ ലെവല്‍ പദ്ധതി നടപ്പിലാക്കും. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 64,006 കുടുംബങ്ങള്‍ കണ്ടെത്തി നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിലക്കയറ്റം തടയാന്‍ 2000 കോടി നീക്കിവച്ചതായും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായി 2000 കോടി വകയിരുത്തി.തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85000 കോടി ആകും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി.

നികുതി ഇതര വരുമാനം കൂട്ടാന്‍ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ ലൈന്‍ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തില്‍ നിന്ന് ക്ഷേമ പദ്ധതികള്‍ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കല്‍ എളുപ്പമല്ല

കേന്ദ്രത്തിന് വിമര്‍ശനവുമായി സംസ്ഥാന ബജറ്റ്. കേരളത്തെ ഇകഴ്ത്തികാട്ടാന്‍ സംഘടിത ശ്രമമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കേന്ദ്ര ധന നയം പ്രതികൂലം ആണ്. വലിയ ധന ഞെരുക്കം പ്രതീക്ഷിക്കുന്നു. സംസ്ഥാനം നേരിടുന്നത് ഹാര്‍ഡ് ബജറ്റ് പ്രതിബന്ധം. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്.കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേല്‍പ്പിക്കുന്നു. വായ്പയോടുള്ള സംസ്ഥാന സമീപനത്തില്‍ മാറ്റമില്ല. വായ്പ എടുത്ത് നികസന പ്രവര്‍ത്തനം നടത്തണം. കേന്ദ്ര സര്‍ക്കാര്‍ നയം കേരളത്തിന്റ ബദല്‍ സമീപനത്തിനു വെല്ലു വിളി നേരിടുന്നു.ഫെഡറല്‍ മൂല്യം സംരക്ഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ബജറ്റ് പ്രഖ്യാപനം

ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി.

കൂടാതെ, വിദേശ മദ്യ വിലയും കൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും
ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും. 400 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാര്‍ അധികമായി പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതിയും പരിഷ്കരിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.

എല്ലാവര്‍ക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നേര്‍ക്കാഴ്ച’ പദ്ധതിയ്ക്കായി 50 കോടി രൂപ വകയിരുത്തി.ഈ പദ്ധതിയിലൂടെ സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. ഒപ്പം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. വര്‍ഷം കൊണ്ട് ‘നേര്‍ക്കാഴ്ച’ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയില്‍ 2% വര്‍ദ്ധന വരുത്തി.

ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും പ്രൈവറ്റ്‌ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ

a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്‍ദ്ധനവ്

b. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വര്‍ദ്ധനവ്

c. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1% വര്‍ദ്ധനവ്

d. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1% വര്‍ദ്ധനവ്

e. 30 ലക്ഷത്തിന് മുകളില്‍ – 1% വര്‍ദ്ധനവ്

പുതുതായി വാങ്ങുന്ന ഇലക്‌ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്‌ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്‌ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കും. കോണ്‍ട്രാക്‌ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയില്‍ 10% കുറവ്

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് വര്‍ദ്ധിപ്പിക്കുന്നു

a. ഇരുചക്രവാഹനം – 100 രൂപ

b. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ

c. മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ

d. ഹെവി മോട്ടോര്‍ വാഹനം – 500 രൂപ

കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.5 കോടി രൂപ പ്രഖ്യാപിച്ചു.ടെക്നോ പാര്‍ക്കിന് 26 കോടി രൂപയും ഇന്‍ഫോപാര്‍ക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്.

പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തേക്കാള്‍ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാന്‍ 5 കോടി വകയിരുത്തി. ഹെല്‍ത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയര്‍ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി.

എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി.

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന‍റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീന്‍ വികസിപ്പിക്കുക. ഇതിനായി 5കോടി രൂപ വകയിരുത്തി.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി 574.5 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74.5കോടി രൂപ കൂടുതല്‍ ആണ്. ഇ ഹെല്‍ത് പദ്ധതിക്കായി 30കോടി രൂപ വകയിരുത്തി

ലൈഫ് മിഷന്‍ പദ്ധതിക്കായി ബജറ്റില്‍ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ 322922 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്പത്തിക വര്‍ഷം 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ദതി വിഹിതം ഉയര്‍ത്തി 8828 കോടി ആക്കി ഉയര്‍ത്തി.

സംസ്ഥാനത്ത് ഉടനീളം എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പിപിപി മോഡല്‍ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയര്‍ സ്ട്രിപ്പുകള്‍ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം..തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85000 കോടി ആകും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി

നികുതി ഇതര വരുമാനം കൂട്ടാന്‍ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ ലൈന്‍ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തില്‍ നിന്ന് ക്ഷേമ പദ്ധതികള്‍ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കല്‍ എളുപ്പമല്ല

പൊതുജന ആരോഗ്യ മേഖലക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തേക്കാള്‍ കോടി 196.6 കോടി രൂപ അധികം ആണിത്.കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാന്‍ 5 കോടി വകയിരുത്തി. ഹെല്‍ത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയര്‍ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി.

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന‍റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീന്‍ വികസിപ്പിക്കുക. ഇതിനായി 5 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി 574.5 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74.5കോടി രൂപ കൂടുതല്‍ ആണ്. ഇ ഹെല്‍ത് പദ്ധതിക്കായി 30കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിക്കായി ബജറ്റില്‍ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ 322922 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്ബത്തിക വര്‍ഷം 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ദതി വിഹിതം ഉയര്‍ത്തി 8828 കോടി ആക്കി ഉയര്‍ത്തി.

സംസ്ഥാനത്ത് ഉടനീളം എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പിപിപി മോഡല്‍ കമ്ബനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയര്‍ സ്ട്രിപ്പുകള്‍ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85000 കോടി ആകും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി നികുതി ഇതര വരുമാനം കൂട്ടാന്‍ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ ലൈന്‍ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തില്‍ നിന്ന് ക്ഷേമ പദ്ധതികള്‍ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കല്‍ എളുപ്പമല്ല

ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ടൂറിസം മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രാഥമിക ചെലവുകള്‍ക്ക് 10 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ടൂറിസം 2.0യുടെ ഒരു സവിശേഷത ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് ചെയ്യുന്നത് എന്നതാണ്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയപാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ ടൂറിസം ഇടനാഴി, റെയില്‍വേ ഇടനാഴി എന്നിവയാണ് ടൂറിസം ഇടനാഴികള്‍. സംസ്ഥാനത്തെ അടിസ്ഥാന വികസന പദ്ധതികളുമായി കൈകോര്‍ത്ത് ഇവ വികസിപ്പിക്കും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വര്‍ഷം 50 കോടി രൂപ അനുവദിക്കുന്നു.

എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി വിനോദ സഞ്ചാരം, അന്തര്‍ ജില്ലാ വിമാനയാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത പ്രതികരണ മാനേജ്മെന്റിനെ സഹായിക്കുന്നതിനും ഉദ്ദേശിച്ചുള്ള നോഫിള്‍ എയര്‍ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കുന്നതിന് നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സാധ്യതാ പഠനം നടത്തുന്നതിനും ഡിപിആര്‍ തയ്യാറാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം എയര്‍സ്ട്രിപ്പുകള്‍ നടപ്പാക്കുന്നതിനായി ഒരു കമ്പനി പിപിപി മാതൃകയില്‍ സ്ഥാപിക്കും. ഇതിനായി സര്‍ക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തില്‍ 20 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി കേരളാ ബജറ്റില്‍ വകയിരുത്തി.തിരിച്ചെത്തിയ പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി വകയിരുത്തി. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂള്‍ഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. നോര്‍ക്ക വഴി ഒരു പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനം നല്‍കും. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക ആംബുലന്‍സ് സര്‍വീസുകള്‍ 60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കല്‍ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.സ്കൂളുകളിലെ സൈക്കോ സോഷ്യല്‍ പദ്ധതികള്‍ക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു.

സാനിറ്ററി നാപ്കിനുകള്‍ക്ക് പകരമായി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകള്‍, കോളേജുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണവും പ്രചരണവും സംഘടിപ്പിക്കും. ഇതിന് 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ജെന്‍ഡര്‍‌ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തി. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതിയുടെ നടത്തിപ്പിനായി 63.5 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് ക്രഷുകള്‍ കൂടുതലായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ഐടി വ്യവസായ രംഗത്തുള്ളവരുമായുള്ള ചര്‍ച്ചയില്‍, തൊഴില്‍ ശാലകള്‍ക്ക് സമീപം വയോജനങ്ങള്‍ക്ക് ഡേ കെയര്‍ കേന്ദ്രങ്ങള്‍ കൂടി ഉണ്ടാകണം എന്ന അഭിപ്രായം ഉയര്‍ന്നുവന്നു. തദ്ദേശസ്ഥാപനങ്ങള്‍, ജനകീയ സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ കൂടുതല്‍ ഡേ കെയര്‍ സെന്ററുകള്‍, ക്രഷുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങും. ഇതിനായി 10 കോടി രൂപ മാറ്റിവച്ചു.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പദ്ധതികള്‍ക്കായി 19.3 കോടി രൂപ വകയിരുത്തി. നിലവിലുള്ള 28 പോക്സോ ഫാസ്റ്റ്ട്രാക്ക് കോടതികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കായും 28 പുതിയ കോടതികള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി 8.5 കോടി രൂപ വകയിരുത്തി. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനവിഹിതമായി 13 കോടി രൂപ വകയിരുത്തി. ഇതിലേക്ക് കേന്ദ്രവിഹിതമായി 19.50 കോടി രൂപ പ്രതീക്ഷിക്കുന്നതായും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 31.75 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 122.50 കോടി രൂപ വകയിരുത്തി. കെഎസ്‌ഐഡിസി മുഖേന വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ക്ക് 11. 25 കോടി രൂപ. കുറ്റ്യാടിയിലെ നാളികേര വികസന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉള്‍പ്പടെ കെഎസ്‌ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് 31.75 കോടി രൂപ. കിന്‍ഫ്രക്ക് 335.50 കോടി രൂപ. പെട്രോ കെമിക്കല്‍ വ്യവസായങ്ങളുടെ വികസനത്തിനായി 44 കോടി രൂപ മാറ്റിവെക്കുന്നു. തൊടുപുഴ മുട്ടത്തെ കിന്‍ഫ്രയുടെ സ്പൈസസ് പാര്‍ക്കിന് 45 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.

മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉല്പന്നങ്ങള്‍ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തില്‍ ബന്ധപ്പെട്ട സംരംഭക ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെയ്ക്ക് ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കും. സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പടെയുള്ള സഹായം നല്‍കും. മെയ്ക്ക് ഇന്‍ കേരളയുമായി മുന്നോട്ട് പോകാന്‍ പ്രേരണ നല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ കേരളത്തിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഉല്പാദനരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണര്‍വ്വാണ് എന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റില്‍ 362.15 കോടി അനുവദിച്ചു. തൃശ്ശൂര്‍ പൂരം ഉത്സവങ്ങള്‍ക്കായി 8 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി.തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ പൈതൃക ഉത്സവങ്ങള്‍ക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികള്‍ക്കുമാണ് 8 കോടി. 2024 കേരളാ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി. അന്തര്‍ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരവന്‍ ടൂറിസം 3 കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടിയും വകയിരുത്തി.

ലൈഫ് മിഷന്‍ പദ്ധതിക്കായി ബജറ്റില്‍ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ 322922 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്ബത്തിക വര്‍ഷം 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ധതി വിഹിതം ഉയര്‍ത്തി 8828 കോടി ആക്കി ഉയര്‍ത്തി.

സംസ്ഥാനത്ത് ഉടനീളം എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പിപിപി മോഡല്‍ കമ്ബനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയര്‍ സ്ട്രിപ്പുകള്‍ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം..തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85000 കോടി ആകും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി

നികുതി ഇതര വരുമാനം കൂട്ടാന്‍ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ ലൈന്‍ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തില്‍ നിന്ന് ക്ഷേമ പദ്ധതികള്‍ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കല്‍ എളുപ്പമല്ല

സംസ്ഥാന ബജറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കല്‍ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാല്‍ ബജറ്റ് അവതരവേളയില്‍ വ്യക്തമാക്കി.ലൈഫ് മിഷന്‍ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉല്പന്നങ്ങള്‍ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തില്‍ ബന്ധപ്പെട്ട സംരംഭക ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെയ്ക്ക് ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കും.

മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉല്പന്നങ്ങള്‍ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തില്‍ ബന്ധപ്പെട്ട സംരംഭക ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെയ്ക്ക് ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കും.

സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പടെയുള്ള സഹായം നല്‍കും. മെയ്ക്ക് ഇന്‍ കേരളയുമായി മുന്നോട്ട് പോകാന്‍ പ്രേരണ നല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ കേരളത്തിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഉല്പാദനരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണര്‍വ്വാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച്‌ സംശയമുള്ളവര്‍ ആഗോളപ്രശസ്തമായ നിര്‍മ്മാണ കമ്ബനിയായ ട്രിമോ പെന്‍കോഡിന്റെ സ്ഥാപകനും മുന്‍ ഐഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ബിലോ ദി റഡാര്‍ എന്ന പുസ്തകം വായിക്കണം. കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമല്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുകയാണ് പുസ്തകത്തിലൂടെ അദ്ദേഹം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, കേരളത്തില്‍ ആരംഭിക്കുകയും വലിയ വിജയം കൈവരിക്കുകയും ചെയ്ത 9 കമ്പനികളുടെ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്.

വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംരംഭക വര്‍‌ഷത്തിന്റെ വിജയവും പ്രചോദനമാണ്. വ്യവസായ വര്‍ഷം പരിപാടിയോടും സ്റ്റാര്‍ട്ടപ് മിഷന്‍ പ്രവര്‍ത്തനങ്ങളോടും കേരളത്തിലെ യുവസംരംഭകസമൂഹം കാണിക്കുന്ന ആവേശകരമായ പ്രതികരണം മെയ്ക്ക് ഇന്‍ കേരള പോലെയുള്ള ബൃഹദ് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഉടനീളം എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പിപിപി മോഡല്‍ കമ്പനി ഇതിനായി രൂപീകരിക്കും.50 കോടി രൂപ വകയിരുത്തി. എയര്‍ സ്ട്രിപ്പുകള്‍ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം..തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85000 കോടി ആകും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി

നികുതി ഇതര വരുമാനം കൂട്ടാന്‍ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ ലൈന്‍ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തില്‍ നിന്ന് ക്ഷേമ പദ്ധതികള്‍ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കല്‍ എളുപ്പമല്ല

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി.ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85000 കോടി ആകും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി

നികുതി ഇതര വരുമാനം കൂട്ടാന്‍ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ ലൈന്‍ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തില്‍ നിന്ന് ക്ഷേമ പദ്ധതികള്‍ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കല്‍ എളുപ്പമല്ല

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കിഫ്‌ബി ബാധ്യത സംസ്ഥാനത്തിന്റ ബാധ്യതയാക്കിയത് കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി.കേന്ദ്രത്തിന്‍റെ പദ്ധതികളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അവഗണിക്കപ്പെടുകയാണ്. സംസ്ഥാനത്തിനെതിരായ കേന്ദ്ര അവഗണനയില്‍ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു.

കേന്ദ്രത്തിന്‍റെ അവഗണനക്കിടയിലും സംസ്ഥാനം ജീവനക്കാര്‍ക്കുള്ള ശമ്ബളവും പെന്‍ഷനും കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേല്‍പ്പിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്ര ധന നയം പ്രതികൂലമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റ ബദല്‍ സമീപനത്തിനാണ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഫെഡറല്‍ മൂല്യം സംരക്ഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണം. മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് ആണിത്.

സംസ്ഥാന ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ച്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്ത്.സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു.2700 കോടി കുറച്ചു.വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണ്.നികുതി കൂട്ടാന്‍ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്.സര്‍ക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല.കേരളത്തില്‍ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്.എല്ലാ വര്‍ഷവും ഇത് പോലെ കൂട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.വലിയ മാളുകാര്‍ക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത്.അതിലാണ് മാറ്റം വരുത്തിയത്..ന്യായവില 20 ശതമാനം കൂട്ടിയതിനേയും മന്ത്രി ന്യായീകരിച്ചു.കഴിഞ്ഞ 5 വര്‍ഷക്കാലം ഒന്നും ചെയ്യാനായില്ല.പ്രളയവും കൊവിഡും കാരണമായി.പല സ്ഥലത്തും യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല.2010 ന് ശേഷമാണ് ന്യാവിലയില്‍ മാറ്റം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ഭൂമിയുടെ ന്യായ വില കൂട്ടി സര്‍ക്കാര്‍. ന്യായവിലയില്‍ 20% വര്‍ധനവാണ് ഉണ്ടാകുക.ഭൂമി, കെട്ടിട നികുതിയില്‍ വലിയ പരിഷ്കാരമാണ് സര്‍ക്കാര്‍ വരുത്തിയത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച്‌ പരിഷ്കരിക്കുമെന്നും ബജറ്റില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നികുതി കുറേക്കാലമായി നടപ്പാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപേക്ഷാ ഫീസ്, കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതിയതായി നിര്‍മിച്ചതും ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകള്‍ക്കും നികുതിയും ചുമത്തും. ഭൂമി, കെട്ടിട നികുതി പരിഷ്കാരത്തിലൂടെ ഏകദേശം 1000 കോടിയുടെ വരുമാന വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയില്‍ നികുതി വര്‍ധിപ്പിക്കാനും പാറകളുടെ വലിപ്പവും തരവും അടിസ്ഥാനത്തില്‍ റോയല്‍റ്റി പരിഷ്കരിക്കാനും തീരുമാനമായി.

ധനപ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷ നേതതാവ് വിഡി സതീശന്‍.ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അശാസ്ത്രീയമായ നികുതി വര്‍ദ്ധനവാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തെ കൂടുതല്‍ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശന്‍ പ്രഖ്യാപിച്ചു .

വിലക്കയറ്റമുണ്ടാകുമ്പോള്‍ ആളുകള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും സതീശന്‍ പങ്കുവെച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടു. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വര്‍ദ്ധനവാണ് ബജറ്റിലുണ്ടായതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പ്രവാസികളെ കൈവിടില്ല, മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് 84.6 കോടി, പ്രത്യേക പദ്ധതികളും വായ്പയും

കിഫ്‌ബിയുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. കിഫ്‌ബി പ്രഖ്യാപനങ്ങള്‍ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്‌ബിയെന്നും സതീശന്‍ ചോദിച്ചു. നികുതി വര്‍ധിപ്പിച്ചത് സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ബജറ്റിലെ കേരളാ മോഡല്‍ വായ്ത്താരികള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. സര്‍ക്കാരിന് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൈ വയ്ക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ എല്ലാം സര്‍ക്കാര്‍ കൊള്ളയടിയാണ്. ന്യായ വില കൂട്ടിയതിന് ശാസ്ത്രീയത ഇല്ല. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജററില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കുമെന്നും ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റില്‍ എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6