Skip to content

chithrodayamflashnews.com

November 28, 2026 5:29 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

രാഹുൽ തിരികെ ജര്‍മനിയിലെത്തിയെന്ന് നിഗമനം, സുഹൃത്ത് കസ്റ്റഡിയിൽ; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാല്‍ ജര്‍മനിയിലെത്തിയെന്ന് പോലീസിന്റെ നിഗമനം. രാഹുലിന്റെ സുഹൃത്തില്‍നിന്നാണ് പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ചോദ്യംചെയ്യലിനായി സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്യും.

രാഹുല്‍ വിദേശത്തേക്ക് കടന്നതായ സൂചന ലഭിച്ചതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതിക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കംകഴിഞ്ഞദിവസം രാഹുല്‍ തന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്നുള്ള ഭീഷണി കാരണം നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായതിനാലാണ് വിദേശത്തേക്ക് പോയതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. നിലവില്‍ സിങ്കപ്പൂരിലാണെന്നും ഇയാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, സിങ്കപ്പൂരില്‍നിന്ന് പ്രതി ജര്‍മനിയിലെത്തിയെന്നാണ് ഏറ്റവും പുതിയ സൂചന. ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറാണ് രാഹുല്‍. ഇയാളുടെ നാട്ടിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, പെണ്‍കുട്ടിയുമായി രാഹുല്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിയത് മേയ് 12-ന് പുലര്‍ച്ചെ നാല് മണിക്കാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നെറ്റിയില്‍ മുഴയും ചുണ്ടില്‍ മുറിവും ഉണ്ടായിരുന്നു. പേടിച്ച് വിറച്ച് ഒന്നും സംസാരിക്കാത്ത അവസ്ഥയില്‍ ആയിരുന്നു പെണ്‍കുട്ടി. ബാത്ത്‌റൂമില്‍ വീണതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. രാഹുലും മറ്റൊരു പുരുഷനും ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സി.ടി. സ്‌കാന്‍ ചെയ്യണമെന്നും വിശദപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ വിശ്രമിച്ചു. വീട്ടില്‍ ഒരു ചടങ്ങ് ഉണ്ടെന്നും അതിനാല്‍ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞ് രാവിലെ ഏഴുമണിയോടെ സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങി തിരിച്ചുപോയി. യുവതിക്ക് തുടര്‍ ചികിത്സ ആവശ്യമുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നതായും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6