Skip to content

chithrodayamflashnews.com

November 28, 2026 5:16 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഡോ. വന്ദന വധക്കേസില്‍ വിധി 29ന്

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിലെ വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ പൂര്‍ത്തിയായി. 29-നു വിധി പറയും.

പ്രതിയെ കുറ്റമുക്‌തനാക്കണമെന്ന ഹര്‍ജിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്‌ ജി. പടിക്കല്‍ ശക്‌തമായെതിര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതി നിഷ്‌ഠൂരമായ ആക്രമണം നടത്തിയതെന്നും അതിനാല്‍ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിക്കു മാനസികരോഗമുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ വാദം. എന്നാല്‍, പ്രതി ആശുപത്രിയില്‍ മനഃപൂര്‍വം ബഹളമുണ്ടാക്കുന്നതിനിടെ കത്രിക കൈക്കലാക്കി ഒളിപ്പിച്ചുവച്ചതും ഡോ. വന്ദനയുടെ ദേഹത്തു പലതവണ മുറിവേല്‍പ്പിച്ചതും ക്രൂരമായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതാണെന്നു പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. 26 തവണ നെഞ്ചത്തും മുഖത്തും ഉള്‍പ്പെടെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്വേഷണ വേളയില്‍ മാധ്യമങ്ങള്‍ക്കു പോലീസ്‌ വിവരങ്ങള്‍ നല്‍കിയെന്നു പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ സത്യസന്ധമായ അനേ്വഷണവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു മാധ്യമധര്‍മമാണെന്നും അതു വിലക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ്‌ ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്‌, ശില്‍പ ശിവന്‍, ഹരീഷ്‌ കാട്ടൂര്‍ എന്നിവരും ഹാജരായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6