Skip to content

chithrodayamflashnews.com

November 28, 2026 5:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഫാഷൻ ഡിസൈനർ സുചിത്രയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം

സ്ത്രീ ജീവിതത്തിലെ 12 ഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഏറ്റവും വലിയ എംബ്രോയിഡറി ക്ലോക്ക് നിർമ്മിച്ച് തിരുവനന്തപുരം മഞ്ചവിളാകം സ്വദേശിനി സുചിത്ര.എസ് “ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ് ” ൽ സ്ഥാനംനേടി.

ഒരു സ്ത്രീയുടെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളാണ് ഓരോ മണിക്കൂറിനുമായി ക്ലോക്കിൽ തുന്നി ചേർത്തത്.

50ലേറെ മണിക്കൂർ കൊണ്ടാണ് 60 ഇഞ്ച് വ്യാസമുള്ള ഈ ക്ലോക്ക് വെള്ളത്തുണിയിൽ നിറമുള്ള നൂലുകൾ കൊണ്ട് കലാചാതുരിയോടെ നിർമ്മിച്ചത്.

സ്ത്രീ ജീവിതത്തിലെ വൈവിധ്യ ഭാവങ്ങൾ ഒരു ഒരു ക്ലോക്ക് ആയി ചിത്രീകരിച്ച ഡിസൈൻ വൈഭവമാണ് ഇൻഡ്യ ബുക്ക് റെക്കോർഡ് പ്രതിനിധികൾ സുചിത്രയുടെ നേട്ടമായി വിലയിരുത്തിയത്.
ഏപ്രിൽ16 നായിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സുചിത്രയുടെ ഡിസൈൻ അംഗീകാരം നേടിയ സന്തോഷവാർത്ത അറിയിച്ചത്.

ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിനു ശേഷമാണ് ഫാഷൻ ഡിസൈനിങ് പഠനത്തിലേക്ക് സുചിത്ര ശ്രദ്ധ ചെലുത്തിയത്. രണ്ടുവർഷത്തെ പഠനകാലയളവിൽ തന്നെ നിരവധി വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തൻറെ കഴിവ് തെളിയിച്ചു.
കുട്ടിക്കാലത്ത് തന്നെ ചിത്രം വരയോടും ശില്പ ആഭരണ നിർമ്മാണത്തിലും വൈദഗ്ദ്യം ഉണ്ടായിരുന്ന സുചിത്ര മലയിൽക്കടയിലെ കോൺട്രാക്ടർ സുധാകരൻ സുജകുമാരി ദമ്പതികളുടെ മകളാണ്. ഡോക്ടർ സുഷ്മിയാണ് സഹോദരി.

ഭർത്താവ് ശ്രീരാഗിന്റെ പൂർണ്ണമായ പിന്തുണയാണ് ഫാഷൻ ഡിസൈനിങ്ങിൽ മുഴുവൻ സമയവും ചിലവഴിക്കാൻ സാധിക്കുന്നതെന്ന് പറയുന്ന സുചിത്ര, ഇടഞ്ഞി മലങ്കര കോളേജിൽ ഫാഷൻ ഡിസൈനിങ് കോഴ്സിൻ്റെ ട്രെയിനിങ് ഹെഡ് ആയി ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിക്കുകയാണ്. നാലുവയസുകാരനായ അഷ്വിക് ആണ് ഈ ദമ്പതികളുടെ പുത്രൻ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6