മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്ബതാം പിറന്നാള്‍. രാജ്യം നിർണ്ണായകമായൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ നടുവില്‍ നില്‍ക്കമ്പോഴാണ് ഇത്തവണ ജനനായകൻ്റെ പിറന്നാളെത്തുന്നത്.കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന പിണറായിയിലാണ് പിണറായി വിജയൻ്റെയും പിറവി. ആ പോരാട്ട ചരിത്രം തന്നെയാണ് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെയും നയിക്കുന്നത്. ഒരു ചെത്തു തൊഴിലാളി കുടുംബത്തില്‍ ജനിച്ച് നെയ്ത്തു തൊഴിലാളിയായി വളർന്ന പിണറായി തൊഴിലാളി വർഗ്ഗ നായകനായത് പണിയെടുക്കുന്നവരുടെ ജീവിതവും വേദനയും ആഴത്തില്‍ അറിയുന്നതു കൊണ്ടാണ്. ആധുനിക കേരളം രൂപപ്പെട്ട ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പോരാട്ട ജീവിതമാണത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്ബതാം പിറന്നാള്‍
No Comment.