മലബാറിൽ പ്ലസ് വൺ സീറ്റുകളിൽ കണക്കില്‍ ചില വ്യത്യാസം ഉണ്ടെന്നും പരിഹരിക്കപ്പെടുമെന്നും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. റിസല്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെയും സീറ്റുകളുടെയും കണക്ക് പറഞ്ഞതാണ്. ചില വ്യത്യാസം മലപ്പുറം ജില്ലയില്‍ ഉണ്ട്. അത് പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഫലപ്രഖ്യാപനം വന്നുതുടങ്ങിയതുമുതല്‍ തന്നെ മലബാറിലെ സീറ്റ് പ്രതിസന്ധി കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പുതിയ ബാച്ചുകള്‍ ആരംഭിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് നടത്തുന്നിത് മുമ്പ് തന്നെ സീറ്റ് ക്ഷാമം പറയുകയാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മൂന്നാം അലോട്ട്മെന്റ് പൂര്‍ത്തിയാകുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കും. അരലക്ഷത്തിലധികം കുട്ടികള്‍ക്ക് സീറ്റില്ല എന്നത് തെറ്റായ കണക്കാണെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്കൂളുകളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പ്രവേശനോത്സവ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ജൂണ്‍ മൂന്നിന് നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു
No Comment.