Skip to content

chithrodayamflashnews.com

November 28, 2026 5:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചായക്കപ്പുകളും പാത്രവും കഴുകിയാണ് ഞാൻ വളർന്നത്’; ചായയുമായി ആഴത്തിലുള്ള ആത്മബന്ധമെന്ന് മോദി

ചായക്കപ്പുകളും പ്ളേറ്റുകളും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയും ചായയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. മിർസാപൂരിലെ റാലി അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പരാമ‌ർശം.

റാലിക്കിടെ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ‘സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്ത് തങ്ങളുടെ വോട്ട് പാഴാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. മുങ്ങിത്താണുകൊണ്ടിരിക്കുന്നയാൾക്ക് ആരും വോട്ട് കൊടുക്കില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യൂ. ഇന്ത്യാ സഖ്യത്തിന്റെ അംഗങ്ങളെ രാജ്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇവർ ആഴത്തിലുള്ള വർഗീയവാദികളാണ്, തീവ്ര ജാതിവാദികളാണ്, തീവ്ര കുടുംബക്കാരാണ്. സർക്കാർ രൂപീകരിക്കുമ്പോഴെല്ലാം ഇവർ ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്’- മോദി കുറ്റപ്പെടുത്തി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘സ്വച്ഛതാ അഭിയാനുമായി’ ധൈര്യപ്പൂർവ്വം മുന്നോട്ട് പോവുകയാണെന്നും മോദി പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയും അവർ ലക്ഷ്യം വയ്ക്കുന്നു. എസ്‌സി-എസ്‌ടി-ഒബിസി സംവരണം കൊള്ളയടിക്കാൻ അവർ ആഗ്രഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ല എന്ന് നമ്മുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. 2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ലഭിച്ചതുപോലെ മുസ്ലീങ്ങൾക്കും സംവരണം നൽകുമെന്ന് എസ്പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. വോട്ട് ബാങ്ക് പ്രീതിപ്പെടുത്താൻ ഇവർ എസ്‌സി-എസ്‌ടി-ഒബിസിയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്’ -മോദി കുറ്റപ്പെടുത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6