കേരളത്തില്‍ തെക്ക്-പടിഞ്ഞാറൻ കാലവർഷമെത്തി. വടക്ക്-കിഴക്കൻ ഇന്ത്യയില്‍ കാലവർഷം കൂടുതല്‍ ശക്തമാവുകയാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രണ്ട് ദിവസം നേരത്തെയാണ് കേരളത്തില്‍ മണ്‍സൂണെത്തിയിരിക്കുന്നത്. സാധാരണയായി ജൂണ്‍ ഒന്ന് മുതലാണ് കേരളത്തില്‍ കാലവർഷം ആരംഭിക്കുക.ഈ വർഷം കേരളത്തില്‍ വ്യാപകമായി പ്രീ-മണ്‍സൂണ്‍ മഴ ലഭിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ രണ്ടുദിവസമായി പെയ്യുന്ന മഴ ശമനമില്ലാതെ തുടരുകയാണ്. റോഡുകളും വീടുകളും കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടെ വെള്ളക്കെട്ടില്‍ മുങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ട് നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളിലും വ്യാപകമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് ആകെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളിലെ 2054 പേരെ മാറ്റിപാർപ്പിച്ചു.
കേരളത്തില്‍ തെക്ക്-പടിഞ്ഞാറൻ കാലവർഷമെത്തി
No Comment.