കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളി പിടിയില്‍. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡിആർഐ പറയുന്നത്.
ശരീരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ ഇന്നലെയാണ് പിടിയിലായത്. മസ്കത്തില് നിന്ന് കണ്ണൂരിലേക്കുളള യാത്രയില്‍ മലദ്വാരത്തിലൊളിപ്പിച്ച് കൊല്‍ക്കത്ത സ്വദേശിയായ സുരഭി കടത്തിയത് ഒരു കിലോയോളം സ്വർണമാണ്. ഈ രീതിയില്‍ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് ഡിആര്‍ ഐ ചൂണ്ടിക്കാട്ടി
കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളി പിടിയില്‍
No Comment.