രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികൾ നാളെ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാനതലപ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്നുലക്ഷത്തിലധികം കുരുന്നുകൾ ഇക്കുറി പുതിയതായിവിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ആദ്യമായി എത്തുന്നവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർഒരുക്കിയിരിക്കുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽആണ്ക്രമീകരിച്ചിരിക്കുന്നത്.

ജില്ലാകേന്ദ്രങ്ങളിലൂം സ്കൂൾതലത്തിലും പ്രത്യേകംപ രിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
40ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനംസ്കൂളുകളിൽ എത്തുന്നത്.
പ്രവേശനോത്സവത്തിന്റെഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടിരുന്നു.
ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ്നൽകും.
സ്കൂൾബസ്സുകൾ, കുട്ടികളെ എത്തിക്കുന്ന സ്വകാര്യവാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണികളും ശുചീകരണവും മഴക്കെടുതികൾക്കിടയിലും പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചു.
No Comment.