വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്കുമ്പോള് കിട്ടുന്ന ഒടിപി നല്കി ആപ്പില്‍ ലോഗിന്‍ ചെയ്യാവുന്നതാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിക്കുന്നു.
മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണെന്നത് ശ്രദ്ധിക്കണം.
ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
No Comment.