വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതു വഴിപാടുകൾ അർപ്പിച്ചു സുരേഷ് ഗോപി .
കുടുംബസമേതമാണ് സൂപ്പർതാരവും എൻ.ഡി.എ തൃശൂർ ലോക്സഭാ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി അമ്പല സന്ദർശനം നടത്തിയത്.
ഇലക്ഷൻ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ തൃശൂരും ആറ്റിങ്ങലും തിരുവനന്തപുരവും ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് വിജയപ്രതീക്ഷ നിലനിർത്തുന്നതിൽ അദ്ദേഹം സന്തോഷവാനാണ്.
വിജയ പ്രതീക്ഷ വാനോളമുയർത്തിയ അദ്ദേഹത്തിൻ്റെ കർശന നിർദ്ദേശത്തിൽ ക്ഷേത്രത്തിനുള്ളിലെ വഴിപാടുകളുടെ ചിത്രീകരണം ക്ഷേത്ര ഭാരവാഹികൾ നിരോധിച്ചിരുന്നു.
തൃശ്ശൂരിൽ മാതാവിന് സമർപ്പിച്ച സ്വർണ്ണകിരീടം സമർപ്പിച്ചപ്പോൾ താഴെ വീണത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

No Comment.