Skip to content

chithrodayamflashnews.com

November 28, 2026 5:01 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വെള്ളം ചോദിച്ചെത്തി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ചിതറ വില്ലേജിൽകൊല്ലായിൽചല്ലി മുക്ക് എന്ന സ്ഥലത്ത് കാലായിൽതെക്കും കര വീട്ടിൽ22 വയസ്സുള്ളവിഷ്ണുവാണ്അറസ്റ്റിലായത്.യുവതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്.

ഭർത്താവും കുട്ടികളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

പ്രതി അന്നേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടു കൂടി
യുവതി താമസിക്കുന്ന വീടിനു സമീപം എത്തി നിരീക്ഷിക്കുകയും
വീട്ടിൽ ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം
കതകില് മുട്ടി വിളിക്കുകയും ചെയ്തു. യുവതി
ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ
പ്രതി “കുടിക്കാനായി ഇത്തിരി വെള്ളം തരുമോ” എന്ന് ചോദിച്ചു. വെള്ളം എടുത്തു കൊണ്ട് വന്ന് യുവതി
പ്രതിക്ക് നൽകുകയും
അത് വാങ്ങി കുടിച്ചശേഷം വീണ്ടും ഒരു ഗ്ലാസ്
വെള്ളം കൂടി പ്രതി ആവശ്യപ്പെടുകയും
തുടർന്ന് യുവതി വീടിനകത്തേക്ക് വെള്ളമെടുക്കാനായി കയറിയ സമയത്താണ്
പ്രതി വീട്ടിനക ത്തേക്ക് കയറി യുവതിയെ ഉപദ്രവിച്ചത്.

യുവതി ശക്തമായി എതിർത്തതിനെ തുടർന്ന് പ്രതി
ഓടി രക്ഷപ്പെടു കയും ചെയ്തു.
യുവതിയുടെ വീടിനു സമീപം മറ്റു വീടുകൾ ഇല്ലാത്തതിനാൽ
യുവതിയുടെ ശബ്ദം
ആരും കേട്ടില്ല.
തുടർന്ന് യുവതി ഫോൺ വിളിച്ച്
സംഭവം ഭർത്താവിനെ അറിയിക്കുകയും ചിതറ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം
സമീപ സ്ഥലത്തുണ്ടായിരുന്നു പ്രതിയെ
ചിതറ പോലീസ്
അറസ്റ്റ് ചെയ്തു.
പ്രതി ലഹരി മരുന്നുകൾക്ക് അടിമയും നിരവധി കേസുകളിൽ പ്രതിയുമാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിഐ ശ്രീജിത്ത് പി,എസ്ഐസുധീഷ് ,എസ് ഐ രശ്മി , സിപിഓ മാരായ സനൽ കുമാർ,ജിത്തു, രതീഷ് എന്നിവർഅന്വേഷണസംഘത്തിലുണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6