Skip to content

chithrodayamflashnews.com

November 28, 2026 5:00 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേരളത്തിന് ആദ്യമായി ബിജെപി എംപി ; തോറ്റത് 4 സിറ്റിങ് എംപിമാർ , 3 പേർ പുതുമുഖങ്ങൾ

തിരുവനന്തപുരം:രാഷ്ട്രീയ കൗതുകങ്ങളുടെ കൈപിടിച്ചാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിന് മുന്നിലെത്തുന്നത്. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെര‍ഞ്ഞെടുപ്പിൽ കേളത്തിന് ലഭിച്ചത് മൂന്ന് പുതുമുഖ എംപിമാരെ.സുരേഷ് ഗോപി (തൃശൂർ), ഷാഫി പറമ്പിൽ(വടകര), കെ.രാധാകൃഷ്ണൻ (ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ നാല് പേർ പരാജയമറിഞ്ഞു.
ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻ.കെ.പ്രേമചന്ദ്രൻ (കൊല്ലം),ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര),ഡീൻ കുര്യാക്കോസ് (ഇടുക്കി),ഹൈബി ഈഡൻ (എറണാകുളം),ബെന്നി ബഹനാൻ (ചാലക്കുടി), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്), ഇ.ടി.മുഹമ്മദ് ബഷീർ (മലപ്പുറം), എം.പി.അബ്ദുൽ സമദ് സമദാനി (പൊന്നാനി), എം.കെ.രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), കെ. സുധാകരൻ (കണ്ണൂർ), രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നിവരാണ് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ.ആലപ്പുഴയിൽ എ.എം.ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ,തൃശൂരിൽ കെ.മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. കെ.സി.വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് എന്നിവർ ഒരിടവളേയ്ക്ക് ശേഷമാണ് വീണ്ടും ലോക്സഭയിലേക്ക് പോകുന്നത്. ഇതാദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കേരളത്തിൽനിന്ന് ഒരു ലോക്‌സഭാ എംപിയെയും ലഭിച്ചിരിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6