Skip to content

chithrodayamflashnews.com

November 28, 2026 4:59 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സുരേഷ് ഗോപിയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സുരേഷ്’ എന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപിയും കമന്റിട്ടിട്ടുണ്ട്.

നടൻ മോഹൻലാലും സുരേഷ് ഗോപിയെ അഭിനന്ദനമറിയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് സുരേഷ് ഗോപി. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ”തൃശൂർ ഞാൻ ഇപ്പോഴും എടുത്തിട്ടില്ല, അവർ തന്നതാണ്. അത് ഹൃദയത്തിലേക്ക് വന്നിരിക്കുന്നു.

ലൂർദ് മാതാവിന് നൽകിയ കിരീടം പോലെ തൃശൂരിനെ ഞാൻ തലയിൽവെക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാൻ തൃശൂരിനെ കൊണ്ടുനടക്കും”-ഇതായിരുന്നു വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6