മലപ്പുറം: കോട്ടക്കലില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിപ്പോയ നാലു വയസുകാരന് മരിച്ചു
ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷ് ഗംഗാദേവി ദമ്ബതികളുടെ മകന് ധ്യാന്‍ നാരായണന് ആണ് മരിച്ചത്. മെയ് 31നായിരുന്നു സംഭവം.

വൈകുന്നേരം വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ കുട്ടിയെ കരക്കെത്തിച്ച് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു
No Comment.