Skip to content

chithrodayamflashnews.com

November 28, 2026 4:44 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഡോക്ടർമാർക്ക് വിജിലൻസിന്റെ ‘ഷോക്ക് ട്രീറ്റ്മെന്റ്’

സർക്കാർ വിലക്കു ലംഘിച്ച് അനധികൃതമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ സംസ്ഥാനത്തെ ഡോക്ടർമാർക്ക് വിജിലൻസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. ജില്ലയിൽ മാത്രം അഞ്ചു ഡോക്ടർമാർ കുടുങ്ങി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ബിന്ദുലാൽ, ഡോ. നാസർ, ഡോ. ഡാലിയ, ഡോ. ഉണ്ണിക്കൃഷ്ണൻ എന്നിവരും ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോ. ബിജുമോഹനുമാണ് പിടിക്കപ്പെട്ടത്.

‘വീട്ടുചികിത്സ: ഡോക്ടർമാർക്കിടയിലെ മാറാവ്യാധി’ എന്ന പേരിൽ മാതൃഭൂമി ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെക്കുറിച്ച്‌ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസെന്ന പേരിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. നോൺ പ്രാക്ടീസ് അലവൻസ് വാങ്ങി മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഡോക്ടർമാർ പ്രാക്ടീസ് നടത്തുന്നതായാണ് കണ്ടെത്തൽ.

ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്ക് വീട്ടിൽ പ്രാക്ടീസ് നടത്താൻ അനുവാദമുണ്ടെങ്കിലും മറ്റു സ്ഥാപനങ്ങളിലോ സ്വകാര്യ കേന്ദ്രങ്ങൾ വാടകയ്ക്കെടുത്തോ പ്രാക്ടീസിന് അനുവാദമില്ല. അതു ലംഘിച്ചതാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വിനയായത്. വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ തുടങ്ങിയ പരിശോധന രാത്രി ഒൻപതുവരെ നീണ്ടു. ആലപ്പുഴയിലേതുപോലെ മറ്റു ജില്ലകളിലും വിജിലൻസ് പരിശോധന നടത്തിയിട്ടുണ്ട്. അവിടെയും ഡോക്ടർമാർ പിടിക്കപ്പെട്ടതായാണ് വിവരം.

നോൺ പ്രാക്ടീസ് അലവൻസ് വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയവർക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാർശചെയ്യാനാണ് വിജിലൻസിന്റെ നീക്കം. ഇതുവരെ വാങ്ങിയ അലവൻസ് തിരിച്ചുപിടിക്കാനുള്ള നടപടിയുമുണ്ടാകും. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിനു പ്രാധാന്യം നൽകുന്നതിനാൽ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് വിദഗ്ധചികിത്സ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ആർ. രാജേഷ്‌കുമാർ, പ്രശാന്ത്‌കുമാർ, ജിസ്റ്റോൾ, സജു എസ്. ദാസ്, മനു വി. നായർ, എസ്.ഐ.മാരായ സത്യപ്രഭ, ബസന്ത്, ഇന്റലിജൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6