കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) യാണ് കാണാതായത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു . എന്നാൽ ശനിയാഴ്ച രാത്രി വൈകിയും രാജേഷ് വീട്ടിലെത്തിയിരുന്നില്ല.
മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്നാണ് രേഖപ്പെടുത്തുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമ്മോ നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ആരോപണമുണ്ട്
No Comment.