Skip to content

chithrodayamflashnews.com

November 28, 2026 4:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കെ.എസ്.ആർ.ടി.സി. വീണ്ടും മിനിബസ് വാങ്ങുന്നു.

സർക്കാർ അനുവദിച്ച 95 കോടിയില്‍നിന്ന് ആദ്യഘട്ടമായി 200 ചെറിയബസുകള്‍ വാങ്ങാനാണ് നീക്കം.

32 സീറ്റിന്റെ എ.സി., നോണ്‍ എ.സി. ബസുകളാണ് പരിഗണനയിലുള്ളത്. എ.സി. ബസുകള്‍ പ്രീമിയം സൂപ്പർഫാസ്റ്റുകളായി നിരത്തിലിറങ്ങും.

2002-ല്‍ കെ.ബി. ഗണേഷ്കുമാർ ഗതാഗതമന്ത്രി ആയിരിക്കേ, 350 മിനിബസുകള്‍ വാങ്ങിയിരുന്നു. തുടർച്ചയായി സാങ്കേതികത്തകരാറുകള്‍ വന്നതോടെ പദ്ധതിപാളി. അറ്റകുറ്റപ്പണിക്ക് വൻതുക മുടക്കേണ്ടിവന്ന ബസുകള്‍ കട്ടപ്പുറത്തായി. പത്തുവർഷം കഴിഞ്ഞപ്പോള്‍ പൂർണമായും പിൻവലിച്ചു.

12 ലക്ഷംരൂപയ്ക്ക് വാങ്ങിയ ബസുകള്‍ അന്ന് അരലക്ഷം രൂപയ്ക്കാണ് വിറ്റത്.സാമ്പത്തികപ്രതിസന്ധിയില്‍ ശമ്പളംപോലും കൃത്യമായി നല്‍കാൻ കഴിയാത്ത സ്ഥാപനത്തിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.

മിനിബസുകള്‍ കെ.എസ്.ആർ.ടി.സി.യുടെ ഉപയോഗത്തിന് ചേർന്നതല്ലെന്ന വിശദീകരണമാണ് അന്ന് കെ.എസ്.ആർ.ടി.സി. നല്‍കിയത്. ഹ്രസ്വ-ദീർഘദൂര പാതകള്‍ക്ക് ഒരുപോലെ ഉപയോഗിക്കാനാകുമെന്നാണ് പുതിയ നിലപാട്. ഇന്ധനക്ഷമത കൂടുതലാണെന്നും അധികൃതർ അവകാശപ്പെടുന്നു.

മിനിബസ് ഇടപാടിനോട് പ്രമുഖ തൊഴിലാളിസംഘടനകള്‍ക്കെല്ലാം എതിർപ്പുണ്ട്. ഇക്കാര്യം നേരിട്ട് മന്ത്രിയെ അറിയിക്കാനുള്ള നീക്കത്തിലാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6