ന്യൂഡൽഹി: മെഡിക്കൽ ബിരുദപ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ.
രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്രവിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ക്രമക്കേട് നടന്നെന്ന തരത്തിൽ വാർത്തകൾ വന്നപ്പോഴും കേന്ദ്ര സർക്കാർ ഇത് വരെ അത് സമ്മതിച്ചിരുന്നില്ല. ആദ്യമായാണ് സർക്കാർ സമ്മതിക്കുന്നത്.
എൻടിഎ ഉദ്യോഗസ്ഥർക്ക്പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ് തട്ടിപ്പു നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല.
67 പേർക്ക് മുഴുവൻ മാർക്കുംലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്.
ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് എന്നീ സ്ഥലങ്ങളിലെ ആറ് സെന്‍ററുകളിലെ 1563 പേർക്ക് സമയം ലഭിച്ചില്ലെന്ന കാരണത്താൽ എൻടിഎ ഗ്രേസ് മാർക്ക് നൽകിയിരുന്നു.
ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെയും ഫലം റദ്ദാക്കാൻ തീരുമാനം ആയിരുന്നു. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശയക്ക് സുപ്രീം കോടതിയുടെഅംഗീകാരം ലഭിച്ചിരുന്നു. ഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താനാണ് സുപ്രീംകോടതിഅനുവാദം നൽകിയിരിക്കുന്നത്.
No Comment.