ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ.
ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിമരുന്ന് രഹസ്യഭാഗത്ത്ഒളിപ്പിച്ചാണ് ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിലെയുവാക്കൾക്കിടയിലാണ് വിൽപന.
ഡൽഹിയിൽ നിന്ന് എം.ഡി.എം.എകൊണ്ടുവന്ന് ഇവിടെകൈമാറിയ ശേഷംപിറ്റേന്ന്തീവണ്ടിയിൽത്തന്നെതിരിച്ചുപോവുകയാണ് പതിവ്. യുവതിസ്ഥിരംമയക്കുമരുന്ന്കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എ വൈഭവ് സക്സേനയുടെനേതൃത്വത്തിൽ പിടികൂടിയിരുന്നു. റേഞ്ച്ഡി.ഐ.ജിപുട്ടവിമലാദിത്യയുടെമേൽനോട്ടത്തിൽപ്രത്യേകടീംരൂപീകരിച്ച്അന്വേഷണംനടക്കുകയാണ്.
No Comment.